ദുബായ്: മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക സമിതിയെ നിയോഗിച്ച് യുഎഇ. ഊർജ മന്ത്രിയാണ് പ്രത്യേക സമിതിയുടെ അദ്ധ്യക്ഷൻ. രാജ്യത്ത് മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ മുഴുവൻ നഷ്ടങ്ങളുടെയും പട്ടിക തയ്യാറാക്കുകയാണ് സമിതിയുടെ ചുമതല. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്നതിന് എടുക്കേണ്ട അടിയന്തര നടപടി നിർദ്ദേശിക്കാനും സമിതിയോട് ആവശ്യപ്പെട്ടു.
ദുരിതാശ്വാസ നടപടികൾക്ക് പോലീസ്, മുനിസിപ്പൽ അധികൃതരെ ഏകോപിപ്പിക്കാനുള്ള ചുമതലയും പ്രത്യേക സമിതിക്കുണ്ട്. യുഎഇയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ പല വീടുകളിലും വെള്ളം കയറി. വീടിനുള്ളിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ അധികൃതർ നടത്തുന്നുണ്ട്. വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഖോർഫക്കാൻ, ഫുജൈറ വാദി സഹം, റാസൽഖൈമ വാദി മംദൂഹ് എന്നിവിടങ്ങളിൽ റോഡുകളിലടക്കം വലിയ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ചെയ്തിരുന്നു.
Post Your Comments