തിരുവല്ല: അരക്കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. തിരുവല്ല കോട്ടാലി ആറ്റുചിറയിൽ വീട്ടിൽ രതീഷ് (സ്വർണപ്പൻ – 38), കവിയൂർ മത്തിമല പള്ളിപ്പറമ്പിൽ വീട്ടിൽ ജോഷി (ജോമോൻ – 39) എന്നിവരാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. സ്കൂൾ – കോളജ് വിദ്യാർത്ഥികൾക്കടക്കം കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന യുവാക്കളാണ് പിടിയിലായത്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, തിരുവല്ല ചിലങ്ക ജംഗ്ഷന് സമീപത്ത് നിന്നും 250 ഗ്രാം കഞ്ചാവുമായി ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ രതീഷാണ് ആദ്യം പ്രത്യേക സംഘത്തിന്റെ പിടിയിലായത്.
Read Also : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
രതീഷിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാൽ കിലോഗ്രാം കഞ്ചാവുമായി കവിയൂർ സ്വദേശിയായ ജോഷിയെ സംഘം പിടികൂടിയത്. പ്രതികളെ ഇരുവരെയും തിരുവല്ല പൊലീസിന് കൈമാറി. പിടിയിലായ ഇരുവരും കഞ്ചാവ് മാഫിയയുടെ കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments