Latest NewsIndia

മംഗളൂരുവിൽ കനത്ത ജാഗ്രതയുമായി പോലീസ്: വെള്ളിയാഴ്ചത്തെ പ്രാര്‍ഥനകള്‍ വീടുകളിലാക്കാന്‍ മുസ്ലിംനേതാക്കൾക്ക് നിർദ്ദേശം

മംഗളൂരു: യുവമോർച്ച നേതാവിന്റെ കൊലപാതകത്തെ തുടർന്ന് സംഘർഷം തുടരുന്ന ദക്ഷിണ കന്നഡയിൽ അതീവ ജാ​ഗ്രത. പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുകയാണ്. ഇന്നലെ രാത്രി ഒരു യുവാവ് കൂടി കൊല്ലപ്പെട്ടതിന് പിന്നാലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ക്രമസമാധാന താത്പര്യം മുൻനിർത്തി വെള്ളിയാഴ്ചത്തെ പ്രാർഥനകൾ വീടുകളിലാക്കാൻ മുസ്ലിംനേതാക്കളോട് പോലീസ് അഭ്യർത്ഥിച്ചു. മംഗളൂരു പോലീസ് കമ്മീഷണറുടെ പരിധിയിലുള്ള എല്ലാ മദ്യ ഷാപ്പുകളും ഇന്ന് അടച്ചിടാൻ നിർദ്ദേശമുണ്ട്.

യുവമോർച്ച നേതാവിന്റെ കൊലപാകത്തിന് പിന്നാലെ മംഗളൂരു സൂറത്കൽ മംഗൾപേട്ടെ സ്വദേശി ഫാസിലാണ് വ്യാഴാഴ്ച രാത്രി വെട്ടേറ്റ് മരിച്ചത്.  സൂറത്കല്ലിൽ റെഡിമെയ്ഡ് കടയുടെ മുന്നിൽ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന ഫാസിലിനെ കാറിലെത്തിയ മൂന്നുപേർ ചേർന്ന് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫാസിലിനെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുള്ള്യയിൽ നേരത്തെ നടന്ന രണ്ട് കൊലപാതകങ്ങളുടെ തുടർച്ചയാണോ ഇതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അക്രമികളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി.  ഓൺലൈനിൽ ഓർഡർ ചെയ്യുന്ന ഭക്ഷണസാധനങ്ങൾ എത്തിക്കുന്ന ജോലിയായിരുന്നു ഫാസിലിന്. സംഭവത്തിന് പിന്നാലെ സുൽത്കലിൽ വലിയ ആൾക്കൂട്ടങ്ങൾ നിരോധിച്ചുകൊണ്ട് നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു.  സംഭവ സമയത്ത് കൂടെയുണ്ടായിരുന്ന ഒരു ദൃക്‌സാക്ഷിയിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും മംഗളൂരു പോലീസ് അറിയിച്ചു.

നിക്ഷിപ്ത താത്പര്യക്കാർ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന കിംവദന്തികളിൽ വീഴരുത്, കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ അന്വേഷിച്ച് വരികയാണെന്ന് കമ്മീഷണർ പറഞ്ഞു.. ന്യായമായ നീതി വേഗത്തിൽ ലഭ്യമാക്കുമെന്നും മംഗളൂരു കമ്മീഷണർ പറഞ്ഞു.

‘വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ 23-കാരനായ യുവാവിനെ നാലോ അഞ്ചോ ആളുകൾ ചേർന്ന് ക്രൂരമായി അക്രമിക്കുകയായിരുന്നു. യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സൂറത്കൽ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുൽത്കൽ, മുൽകി, ബാജ്‌പെ, പനമ്പുർ എന്നിവിടങ്ങളിൽ 144 പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്’ മംഗളൂരു പോലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.

 

 

 

shortlink

Post Your Comments


Back to top button