ലണ്ടൻ: കൃത്രിമ ലിംഗം ഉപയോഗിച്ച് സ്ത്രീകളുമായി ലൈംഗിക ബന്ധം പുലർത്തിയ ട്രാൻസ്‌ജെൻഡറിന് 10 വർഷം തടവ് ശിക്ഷ. ബ്രിട്ടനിലാണ് സംഭവം. തർജീത് സിങ് എന്ന മുപ്പത്തിരണ്ടുകാരനായ ട്രാൻസ് യുവാവാണ് കൃത്രിമ ലിംഗം ഉപയോഗിച്ച് നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധം പുലർത്തിയത്. ഇയാൾക്കെതിരെ രണ്ടു യുവതികളും ഒരു കൗമാരക്കാരിയുമാണ് പരാതി നൽകിയത്.
കേസിന്റെ വിചാരണയ്ക്കിടെ നാടകീയമായ സംഭവങ്ങളും കോടതിയിൽ അരങ്ങേറിയിരുന്നു. വിചാരണയ്‌ക്കൊടുവിൽ ഇയാൾ സമൂഹത്തിന് ആപത്താണെന്നാണ് ശിക്ഷ വിധിച്ച കോടതി നിരീക്ഷിച്ചത്. ലൈംഗികബന്ധം പുലർത്തിയിരുന്ന സ്ത്രീകളെ ഇയാൾ മർദ്ദിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ ഭാവി തന്നെ ഇയാൾ ഇല്ലാതാക്കി എന്നാണ് ഇരകൾ പറയുന്നത്.
സ്ത്രീയായി ജനിച്ച തർജീത് സിങ്ങിന്റെ ആദ്യ പേര് ഹന്ന വാൾട്ടേഴ്സ് എന്നായിരുന്നു. പിന്നീട് ഇവർ സ്ത്രീയായി മാറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വസ്ത്രം ധരിച്ചു മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്ന ഇയാൾ, ഇരുട്ടിന്റെ മറവിൽ കൃത്രിമ ലിംഗം ഉപയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പതിവ്. ലൈംഗികബന്ധത്തിലൂടെയുള്ള പീഡനം, ശാരീരിക പീഡനം, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Post Your Comments