KollamNattuvarthaLatest NewsKeralaNews

സ്കൂ​ളി​ൽ മോ​ഷ​ണം : പ്രതി പൊലീസ് പിടിയിൽ

ശാ​സ്താം​കോ​ട്ട മ​ന​ക്ക​ര ഷി​ബി​ൻ ഭ​വ​നി​ൽ ഷി​ബി​ൻ പീ​റ്റ​ർ(27) ആ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: വ​ലി​യ​കു​ള​ങ്ങ​ര ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി പൊലീസ് പിടിയിൽ. ശാ​സ്താം​കോ​ട്ട മ​ന​ക്ക​ര ഷി​ബി​ൻ ഭ​വ​നി​ൽ ഷി​ബി​ൻ പീ​റ്റ​ർ(27) ആ​ണ് പി​ടി​യി​ലാ​യ​ത്. ഓ​ച്ചി​റ പൊ​ലീ​സാണ് പ്രതിയെ പി​ടികൂടിയത്.

വ​ലി​യ​കു​ള​ങ്ങ​ര ഭാ​ഗ​ത്ത് ദേ​ശീ​യ​പാ​ത​യു​ടെ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ സ്കൂ​ൾ ഗേ​റ്റും കു​ട്ടി​ക​ളു​ടെ റൈ​ഡു​ക​ളും മ​റ്റും ഇ​ള​ക്കി മാ​റ്റി സ്കൂ​ൾ കോമ്പൗ​ണ്ടിനു​ള്ളി​ൽ സൂ​ക്ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു. ഇ​വ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി മോ​ഷ്ടി​ച്ച് ക​ട​ത്തി ആ​ക്രി​ക്ക​ട​യി​ൽ വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​ത്.

Read Also : മുൻപും കുട്ടികളെ കടത്തിക്കൊണ്ടു വന്നു? കരുണാഭവനെതിരെ ശിശുക്ഷേമ സമിതി നിയമ നടപടിക്ക്, പ്രതികൾ കസ്റ്റഡിയിൽ

സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ജ​യ​ല​ക്ഷ​മി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തത്. ഓ​ച്ചി​റ പൊലീ​സ് ഇ​ൻ​സ്പെ​ക​ട​ർ നി​സാ​മു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ നി​യാ​യ​സ്, ഷ​രീ​ഫ്, എ​എ​സ്ഐ സ​ന്തോ​ഷ്, എ​സ് സി​പി​ഒ ശ്രീ​ജി​ത്ത്, പ്ര​വീ​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button