Latest NewsNewsLife StyleHealth & Fitness

ഇ- സിഗരറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ശ്വാസ തടസ്സം ഉണ്ടാവാനുള്ള സാധ്യത കൂടുതലെന്ന് പഠനം

ഇ- സിഗരറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ശ്വാസ തടസ്സം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്. ദിവസവും രണ്ട് നേരം ഇ-സിഗരറ്റ് ഉപയോഗിക്കുന്നത് കടുത്ത ശ്വാസംമുട്ടലിലേക്ക് നയിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

Read Also : കോണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യ ഇന്നിറങ്ങും: എതിരാളികള്‍ ഓസ്‌ട്രേലിയ

സ്ഥിരമായി ശ്വാസതടസ്സം ഉണ്ടാകുന്നവരില്‍ ശ്വാസകോശാര്‍ബുദത്തിനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇലക്ട്രിക് സിഗരറ്റുകള്‍ പുറന്തള്ളുന്ന എയറോസോളുകള്‍ ശ്വാസകോശ ഭിത്തികള്‍ക്ക് കടുത്ത ക്ഷതമേല്‍പ്പിക്കുന്നതായും അപകടകരമായ വിഷവസ്തുക്കളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതായും നേരത്തെയുള്ള പഠനങ്ങളിലും കണ്ടെത്തിയിരുന്നു.

ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഇ-സിഗരറ്റുകള്‍ പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലെതെന്നാണ് ഡോക്ടര്‍മാരും പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button