KeralaLatest NewsNews

ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നു: എം കുഞ്ഞാമന്‍

എന്റെ അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഞാന്‍ ഇത്തരം ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല.

തൃശൂര്‍: മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഇത്തവണ ലഭിച്ചത് എം കുഞ്ഞാമന്റെ എതിര് എന്ന കൃതിയ്ക്കാണ്. എന്നാൽ, ഈ പുരസ്കാരം നിരസിക്കുന്നുവെന്ന് എഴുത്തുകാരന്‍ എം കുഞ്ഞാമന്‍.

‘എന്റെ അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഞാന്‍ ഇത്തരം ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല. അത്‌കൊണ്ട് ഈ അവാര്‍ഡ് നന്ദിപൂര്‍വം ഞാന്‍ നിരസിക്കുകയാണ്’- എം കുഞ്ഞാമന്‍ പറഞ്ഞു.

read also: ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത്: നാല് ആവശ്യങ്ങളുമായി ദിലീപ് സുപ്രീം കോടതിയില്‍

അന്‍വര്‍ അലിയുടെ ‘മെഹബൂബ് എക്‌സ്പ്രസ്’ എന്ന കൃതിക്കാണ് മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം. മികച്ച നോവലിനുള്ള പുരസ്‌കാരം ഡോ. ആര്‍.രാജശ്രീ, വിനോയ് തോമസ് എന്നിവര്‍ക്ക് ലഭിച്ചു. മികച്ച ആത്മകഥയ്ക്കുള്ള പുരസ്‌കാരം പ്രഫ. ടി.ജെ. ജോസഫ്, എം.കുഞ്ഞാമന്‍ എന്നിവര്‍ക്കും ലഭിച്ചു.’അവര്‍ മൂവരും ഒരു മഴവില്ലും’ എന്ന രഘുനാഥ് പലേരിയുടെ കൃതി മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്കാരം നേടി.

shortlink

Post Your Comments


Back to top button