KeralaLatest NewsNews

ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത്: നാല് ആവശ്യങ്ങളുമായി ദിലീപ് സുപ്രീം കോടതിയില്‍

വിചാരണക്കോടതിയുടെ പരിഗണനയിലിരുക്കുന്ന കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം

ന്യൂഡല്‍ഹി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍.

സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യമുൾപ്പെടെ നാല് ആവശ്യങ്ങളാണ് ദിലീപ് അപേക്ഷയിൽ ഉന്നയിച്ചിരിക്കുന്നത്. ഇന്ന് വെകീട്ടാണ് സുപ്രീം കോടതിയില്‍ ദിലീപ് അപേക്ഷ ഫയല്‍ ചെയ്തത്. വിചാരണക്കോടതിയുടെ പരിഗണനയിലിരുക്കുന്ന കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം, തുടരന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണത്തിന് അനുമതി നല്‍കരുതെന്ന് നിര്‍ദേശം നല്‍കണം, ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത് തുടങ്ങിയവയാണ് അപേക്ഷയില്‍ പറയുന്നത്.

read also: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആര്‍ത്തവ അവധി പരിഗണനയിലില്ലെന്ന് കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി

മലയാള സിനിമയിലെ ഒരു വിഭാഗത്തിന് തന്നോട് വ്യക്തിപരമായും തൊഴില്‍ പരമായ എതിര്‍പ്പുമുള്ളതിനാല്‍ തന്നെ ഈ കേസില്‍പ്പെടുത്തിയതാണെന്നും അതിജീവിതയ്ക്കും മുൻഭാര്യയ്ക്കും സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയുമായി അടുത്ത ബന്ധമുണ്ടെന്നും അവര്‍ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥയാണെന്നും അപേക്ഷയില്‍ ദിലീപ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button