Latest NewsUAENewsInternationalGulf

ജീവനക്കാർക്ക് കൃത്യസമയത്ത് വേതനം നൽകിയില്ലെങ്കിൽ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ

ദുബായ്: ജീവനക്കാർക്ക് കൃത്യസമയത്ത് വേതനം നൽകിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. സ്ഥാപനത്തിന്റെ വലുപ്പം, വേതനം കിട്ടാത്ത ജീവനക്കാരുടെ എണ്ണം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാകും നടപടി സ്വീകരിക്കുക. രാജ്യത്തെ ശമ്പള സംരക്ഷണ സംവിധാനം പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. വേതനം വൈകിപ്പിച്ച കാലയളവ്, സ്ഥാപനത്തിന്റെ വലുപ്പമോ പ്രവർത്തന പരിധിയോ മറ്റു മാനദണ്ഡങ്ങളോ പരിഗണിക്കാതെ ജീവനക്കാരുടെ വേതനം ഉറപ്പുവരുത്തുമെന്ന് മാനവവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.

Read Also: സിപിഎമ്മിന്റേത് രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റുന്ന ധനസമ്പാദന മാര്‍ഗം: കെ.സുധാകരന്‍

സ്ഥാപനം രജിസ്റ്റർ ചെയ്യുന്ന പൊതുവിവരങ്ങൾ വിലയിരുത്തിയും സ്ഥാപനത്തിൽ സന്ദർശനം നടത്തിയും സുതാര്യത ഉറപ്പുവരുത്തും. 4 മാസമായിട്ടും വേതനം നൽകിയില്ലെങ്കിൽ പുതിയ വർക്ക് പെർമിറ്റുകൾ നൽകില്ല. ഉടമയ്ക്ക് ഡബ്ല്യുപിഎസിൽ റജിസ്റ്റർ ചെയ്ത വേറെ സ്ഥാപനങ്ങളുണ്ടെങ്കിൽ അവയ്‌ക്കെതിരെയും നടപടി സ്വീകരിക്കും. 6 മാസത്തിനുള്ളിൽ നിയമലംഘനം ആവർത്തിച്ചാൽ പിഴ ചുമത്തുകയും സ്ഥാപനത്തെ തരംതാഴ്ത്തുകയും ചെയ്യുമെന്നും അധികൃതർ വിശദീകരിച്ചു.

അതേസമയം, വേതനത്തിൽ മാറ്റം വരുത്തിയാൽ പുതിയ കരാർ രൂപപ്പെടുത്തി തൊഴിലുടമയും തൊഴിലാളിയും ഒപ്പുവച്ച് അംഗീകാരത്തിനു സമർപ്പിക്കണം. ഓരോ മാസത്തെയും വേതന വിതരണത്തിന്റെ വിശദാംശങ്ങൾ ഇ-മെയിൽ വഴി ലഭിക്കും.

Read Also: അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമൂടിയെന്നത് വ്യാജ പ്രചാരണം: സത്യാവസ്ഥ വെളിപ്പെടുത്തി ഡോക്ടർ

shortlink

Related Articles

Post Your Comments

Related Articles


Back to top button