KeralaLatest NewsNews

കരുവന്നൂർ സഹകരണ ബാങ്ക് പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ

 

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ. കേരള ബാങ്ക് 25 കോടി രൂപ അനുവദിക്കുകയും നിക്ഷേപകർക്ക് പണം തിരിച്ചു നൽകാൻ നടപടി സ്വീകരിക്കുകയും ചെയ്യും. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് സമയബന്ധിതമായി നിക്ഷേപത്തുക കിട്ടാത്തത് മൂലം രോഗിയായ ഫിലോമിന മരിച്ച സംഭവത്തിൽ പ്രതിഷേധമുയർന്നതോടെയാണ് മന്ത്രിയുടെ പ്രതികരണം.

 

‘ചികിത്സാ പണം നൽകാത്തത് ഒറ്റപ്പെട്ട സംഭവമാണ്. പരിശോധിച്ച് നടപടി സ്വീകരിക്കും. നിക്ഷേപർക്ക് ആശങ്ക വേണ്ടെ. പൂർണ്ണ സുരക്ഷ സർക്കാർ ഉറപ്പാക്കും’- മന്ത്രി പറഞ്ഞു.

 

അതേസമയം, നിക്ഷേപകരോട് മോശമായി പെരുമാറുന്ന ബാങ്ക് ജീവനക്കാർക്കെതിരെ നടപടിയുണ്ടാകണമെന്ന് മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button