Latest NewsCricketNewsSports

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ട്രിനിഡാഡ്: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പര ഇന്ന് ആരംഭിക്കും. ഇന്ത്യന്‍ സമയം രാത്രി എട്ടിന് ബ്രയാന്‍ ലാറ അക്കാദമി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ഏകദിന പരമ്പര തൂത്തുവാരിയ ആവേശത്തിലാണ് ടീം ഇന്ത്യ. ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം സീനിയര്‍ താരങ്ങള്‍ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. കെഎല്‍ രാഹുല്‍ ടീമിലുണ്ടെങ്കിലും ഒരാഴ്ച കൂടി വിശ്രമം അനുവദിച്ചതിനാല്‍ ആദ്യ മത്സരങ്ങളില്‍ കളിക്കില്ല.

രോഹിത്തിനൊപ്പം റിഷഭ് പന്തോ ഇഷാന്‍ കിഷനോ ഓപ്പണ്‍ ചെയ്യും. സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഹര്‍ദ്ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, എന്നിവരും മധ്യനിരയിൽ ഇടംനേടിയേക്കും. ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരിലാണ് ബൗളിംഗ് പ്രതീക്ഷ.

രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ആർ അശ്വിന്‍, രവി ബിഷ്‌ണോയ് എന്നിവരിലാണ് സ്പിന്‍ പ്രതീക്ഷ. എന്നാൽ, ആദ്യ ഇലവനിൽ ജഡേജയെ പരിഗണിക്കാനാണ് സാധ്യത. നിക്കോളാസ് പുരാന്‍ നയിക്കുന്ന വിന്‍ഡീസ് നിര ടി20യിൽ മികച്ച ഫോമിലാണ്. എന്നാല്‍, വിന്‍ഡീസിനെതിരെ മികച്ച റെക്കോര്‍ഡുണ്ട് ഇന്ത്യയ്ക്ക്. 20 ടി20 മത്സരങ്ങളില്‍ 13ലും ജയിച്ചത് ഇന്ത്യയാണ്.

Read Also:- ഇരുമ്പിന്റെ അളവ് മെച്ചപ്പെടുത്താൻ ശർക്കര!

ഇന്ത്യയുടെ സാധ്യത ഇലവൻ: രോഹിത് ശര്‍മ, റിഷഭ് പന്ത്, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ഹര്‍ദ്ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, രവീന്ദ്ര ജഡേജ/ കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button