PalakkadNattuvarthaLatest NewsKeralaNews

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

ക​ല്ലി​പ്പാ​ടം ചി​റ​ങ്ങോ​ണം​കു​ന്ന് വീ​ട്ടി​ൽ സ​ന്തോ​ഷ് (30), അമ്പ​ല​വ​ട്ടം പ​ന​മ​ണ്ണ കീ​ഴ്മു​റി ചീ​നി​ക്ക​പ്പ​ള്ളി​യാ​ലി​ൽ കൃ​ഷ്ണ​ദാ​സ് (25), രാ​ജീ​വ് (23), കു​ള​പ്പു​ള്ളി കു​ന്ന​ത്തു​വീ​ട്ടി​ൽ സാ​ജ​ൻ (29) എ​ന്നി​വ​രെ​യാ​ണ് ഒ​റ്റ​പ്പാ​ലം പൊലീ​സ് അ​റ​സ്റ്റ് ​ചെ​യ്ത​ത്

ഒ​റ്റ​പ്പാ​ലം: മ​നി​ശ്ശീ​രി​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ ക​യ​റി യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ നാ​ലു​പേ​ർ പൊലീസ് പിടിയിൽ. ക​ല്ലി​പ്പാ​ടം ചി​റ​ങ്ങോ​ണം​കു​ന്ന് വീ​ട്ടി​ൽ സ​ന്തോ​ഷ് (30), അമ്പ​ല​വ​ട്ടം പ​ന​മ​ണ്ണ കീ​ഴ്മു​റി ചീ​നി​ക്ക​പ്പ​ള്ളി​യാ​ലി​ൽ കൃ​ഷ്ണ​ദാ​സ് (25), രാ​ജീ​വ് (23), കു​ള​പ്പു​ള്ളി കു​ന്ന​ത്തു​വീ​ട്ടി​ൽ സാ​ജ​ൻ (29) എ​ന്നി​വ​രെ​യാ​ണ് ഒ​റ്റ​പ്പാ​ലം പൊലീ​സ് അ​റ​സ്റ്റ് ​ചെ​യ്ത​ത്.

24-ന് ​രാ​ത്രി 10.30നാ​ണ് സം​ഭ​വം. ല​ക്കി​ടി പ​യ്യ​പ്പാ​ട്ട് നി​ഷി​ലി​നെ (43) മ​നി​ശ്ശീ​രി​യി​ലെ വാ​ട​ക​വീ​ട്ടി​ൽ ക​യ​റി മ​ദ്യ​ക്കു​പ്പി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചും വാ​ൾ​കൊ​ണ്ട് കൈ​ക്ക് വെ​ട്ടി​യും പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലാ​ണ് ന​ട​പ​ടി. വ​ള​ർ​ത്തു​നാ​യ​ ഇ​ട​പാ​ടി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ലെ​ത്തി​യ​ത്.

Read Also : ‘ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ് ബി.ജെ.പി നയം’: സോണിയക്ക് പിന്തുണയുമായി അഖിലേഷ് യാദവ്

സം​ഭ​വ​ത്തി​നു​ ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ ഇ​വ​രെ കു​ള​പ്പു​ള്ളി, വാ​ഴാ​നി ഭാ​ഗ​ങ്ങ​ളി​ൽ​ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഒ​റ്റ​പ്പാ​ലം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​സു​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ. പി. ​ശി​വ​ശ​ങ്ക​ര​ൻ, എ.​എ​സ്.​ഐ. ജോ​സ​ഫ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ​ജി റ​ഹ്മാ​ൻ, സു​ഭാ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button