കൊല്‍ക്കത്ത: ഇന്ത്യൻ പ്രതിരോധനിരയിലെ കരുത്തനായ സന്ദേശ് ജിങ്കാൻ ക്ലബ് വിട്ടതായി എടികെ മോഹന്‍ ബഗാന്‍. ജിങ്കാന്‍ ക്ലബ്ബ് വിട്ട കാര്യം എടികെ സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി അറിയിച്ചു. അടുത്ത സീസണില്‍ ജിങ്കാന്‍ ഏത് ക്ലബ്ബിന് വേണ്ടിയാകും കളിക്കുക എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തയില്ല. ബെംഗളൂരു എഫ് സി അടക്കമുള്ള ടീമുകള്‍ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മുന്‍ നായകന്‍ കൂടിയായിരുന്ന ജിങ്കാനില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഐഎസ്എല്‍ സീസണിലെ ഭൂരിഭാഗം മത്സരങ്ങളിലും ജിങ്കാന് എടികെക്കായി കളിക്കാനായിരുന്നില്ല. ഐഎസ്എല്ലിനിടെ ക്രൊയേഷ്യന്‍ ലീഗില്‍ കളിക്കാന്‍ പോയ ജിങ്കാന് പരിക്കിനെത്തുടര്‍ന്ന് തിളങ്ങാനായില്ല. പിന്നീട് ഐഎസ്എല്ലില്‍ തിരിച്ചെത്തിയശേഷം ബഗാനുവേണ്ടി ബൂട്ടു കെട്ടിയെങ്കിലും പരിക്കും വിവാദങ്ങളും ജിങ്കാനെ വേട്ടയാടി.
Read Also:- ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം
കേരളാ ബ്ലാസ്റ്റേഴ്സ്നെതിരായ മത്സരത്തിലെ സമനിലക്കുശേഷം ഗ്രൗണ്ട് വിടവെ ജിങ്കാന്‍ നടത്തിയ സെക്സിസ്റ്റ് പരമാര്‍ശം വിവാദമായി. ഐഎസ്എല്‍ ആദ്യ സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായത്തിലിറങ്ങിയ ജിങ്കാന്‍ ആറ് സീസണുശേഷം 2020-2021 സീസണിലാണ് എടികെയുമായി അഞ്ച് വര്‍ഷ കരാറിലൊപ്പിട്ടത്.
Thank you Sandesh Jhingan for your time at the club and all the best for the future! ?♥️#ATKMohunBagan #JoyMohunBagan #AmraSobujMaroon pic.twitter.com/jnRGPdRc5v
— ATK Mohun Bagan FC (@atkmohunbaganfc) July 28, 2022
Post Your Comments