ഇടനേരങ്ങളില്‍ എന്തെങ്കിലുമൊക്കെ കൊറിച്ചു കൊണ്ടിരിക്കുന്നത് എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള കാര്യമാണ്. അത് ആരോഗ്യകരമായ രീതിയിലാണെങ്കിലോ, എല്ലാവര്‍ക്കും സന്തോഷം, അല്ലെ. ഒത്തിരി തിരക്കുള്ള അവസരങ്ങളില്‍ ഇത്തരം ചെറുഭക്ഷണങ്ങളില്‍ പലരും ഭക്ഷണം ഒതുക്കും. ഇവിടെ നമുക്ക് വളരെ ആരോഗ്യ പ്രദമായതും രുചികരവുമായ അഞ്ച് സ്‌നാക്കുകളെ പരിചയപ്പെടാം. ഈ ഭക്ഷണങ്ങളിലൂടെ ശരീര ഭാരം കുറക്കാനും അനാവശ്യമായി അടിഞ്ഞ് കൂടിയ കൊഴുപ്പ് കുറയ്‌ക്കാനും സാധിക്കും.
നട്‌സ്- വാള്‍നട്ട്, ആല്‍മണ്ട്, പീനട്ട്, പിസ്ത മുതലായവ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കും. പ്രോട്ടീനുകളുടേയും ഫൈബറുകളുടേയും ഒരു കലവറയാണ് നട്‌സ്. ശരീര ആരോഗ്യം പ്രദാനം ചെയ്യുന്നതിനും ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതിനും ഇവ സഹായിക്കും.
റോസ്റ്റഡ് പനീര്‍ വിത്ത് ഫ്ലാക്സ് സീഡ്- ഭാരം കുറയ്‌ക്കണമെന്ന് ആഗ്രഹിച്ച് നടക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു ഭക്ഷണമാണ്. ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ പനീര്‍ വിശപ്പിനെ ശമിപ്പിക്കുകയും, ഒമേഗ-3 ഫാറ്റി ആസിഡ് നിറഞ്ഞ ഫ്ലാക്സ് സീഡുകള്‍ അനാവശ്യ കൊഴുപ്പിനെ നശിപ്പിക്കുകയും ചെയ്യുന്നു.
ചിക്പീസ് അഥവ ചന എന്നറിയപ്പെടുന്ന കടലയില്‍ ധാരാളം വിറ്റാമിനുകളും മിനറല്‍സും അടങ്ങിയിട്ടുണ്ട്. പ്രോട്ടീനിന്റെയും ഫൈബറിന്റെയും കലവറയായ ചന വിശപ്പിനെ നമ്മുടെ നിയന്ത്രണത്തില്‍ കൊണ്ടു വരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ശരീരഭാരം കുറക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
നമ്മുടെ ആരോഗ്യത്തിനാവശ്യമായ വൈറ്റമിനുകളും മിനറലുകളും മധുരക്കിഴങ്ങില്‍ ധാരാളമായിട്ടുണ്ട്. വേവിച്ച മധുരക്കിഴങ്ങില്‍ നാരങ്ങ നീര്, ചാട്ട് മസാല, മല്ലിയില ചട്‌നി, ഉപ്പ്, മുളക് പൊടി, പച്ചമുളക്, പാപ്ഡി, മല്ലിയില എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം.
Post Your Comments