അബുദാബി: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഖസർ അൽ ബഹർ കൊട്ടാരത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
വിവിധ വികസന പദ്ധതികളുടെ പുരോഗതികളെ കുറിച്ച് ചർച്ച നടന്നു. പ്രാദേശിക-മേഖലാ വിഷയങ്ങളും ചർച്ച ചെയ്തു. യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ചർച്ചയിൽ പങ്കെടുത്തു.
ആഭ്യന്തരമന്ത്രി ലഫ്. ജനറൽ ശൈഖ് സെയിഫ് ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, അൽ ദഫ്ര മേഖലയുടെ ചുമതലയുള്ള ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, അൽ ഐൻ മേഖലയുടെ ചുമതലയുള്ള ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ തുടങ്ങിയവരും യുഎഇ പ്രസിഡന്റുമായി ചർച്ച നടത്തി.
Post Your Comments