
മുംബൈ: പത്ര ചൗൾ കേസിൽ സഞ്ജയ് റാവത്തിനെതിരെയുള്ള മൊഴി മാറ്റിപ്പറയാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായി അടുത്ത അനുയായിയുടെ ഭാര്യ. സഞ്ജയ് റാവത്തിന്റെ അടുത്ത അനുയായി സുജിത്ത് പത്രകാറിന്റെ ഭാര്യ സ്വപ്നയാണ് ഇങ്ങനെയൊരു ആരോപണവുമായി മുന്നോട്ട് വന്നത്.
എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റിനോടാണ് സ്വപ്ന പത്രകാർ ഈ വിവരങ്ങളെല്ലാം തുറന്നു പറഞ്ഞത്. 10,34 കോടി രൂപയുടെ അഴിമതി നടന്ന പത്ര ചൗൾ ഭൂമി അഴിമതിക്കേസ് എൻഫോഴ്സ്മെന്റ് വിഭാഗമാണ് അന്വേഷിക്കുന്നത്. എന്റെ ജീവന് ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ട സ്വപ്ന, പോലീസ് സംരക്ഷണം ഏർപ്പെടുത്താനും ഇഡിയോട് അഭ്യർത്ഥിച്ചു. സഞ്ജയ് റാവത്തിന്റെ ഭാര്യയും കേസിൽ പ്രതിയാണ്.
Also read: ലോക ചെസ് ഒളിമ്പ്യാഡ് ഇന്നാരംഭിക്കും: തുടക്കം കുറിക്കുക പ്രധാനമന്ത്രി നരേന്ദ്ര മോദി
ഈയാഴ്ച ആദ്യമാണ് എൻഫോഴ്സ്മെന്റ് വിഭാഗം സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയത്. ഈ കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ബുധനാഴ്ച സമൻസ് അയച്ചിരുന്നെങ്കിലും സഞ്ജയ് റാവത്ത് ഹാജരായില്ലായിരുന്നു. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ, ഓഗസ്റ്റ് ഏഴാം തീയതിയ്ക്കു ശേഷം മാത്രമേ തനിക്ക് വരാൻ സാധിക്കൂ എന്നാണ് അദ്ദേഹം ഇഡിയെ അറിയിച്ചത്.
Post Your Comments