MollywoodLatest NewsKeralaCinemaNewsEntertainment

എനിക്ക് സംഭവിച്ചത് ഇനിയാർക്കും സംഭവിക്കരുത്: നടി ഗീത വിജയന്റെ തുറന്നു പറച്ചിൽ ചർച്ചയാകുമ്പോൾ

കൊച്ചി: സിനിമയിൽ അഭിനയിക്കാൻ ഇറങ്ങിത്തിരിച്ചതിന്റെ പേരിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് നിരവധി നടിമാർ വെളിപ്പെടുത്തിയിട്ടുണ്ട്. ആവശ്യങ്ങൾക്ക് വഴങ്ങാതെ വരുമ്പോൾ സിനിമ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും നടിമാർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ, സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഗീത വിജയൻ. ചിലരുടെ ആവശ്യങ്ങളോട് ‘നോ’ പറഞ്ഞതിന് തനിക്ക് നിരവധി സിനിമകൾ നഷ്ടമായിട്ടുണ്ടെന്നും സീ ന്യൂസ് മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വെളിപ്പെടുത്തി.

‘മീടു പോലുള്ള സംഭവങ്ങൾ നിരവധി മേഖലകളിൽ ഉണ്ട്. സിനിമയിൽ നിന്ന് എനിക്കും ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രതികരിച്ചതിന്റെ പേരിൽ പല പ്രൊജക്ടുകളും നഷ്ടമായിട്ടുണ്ട്. എന്നോട് മോശമായി ആരെങ്കിലും പെരുമാറിയിൽ ഞാൻ ഉടൻ ഇക്കാര്യം പ്രൊഡ്യൂസറെ അറിയിക്കും. അല്ലേങ്കിൽ പ്രൊഡക്ഷൻ കൺട്രോളറോട് കാര്യം പറയും. ചിലപ്പോൾ അവർക്ക് പ്രശ്നം പരിഹരിക്കാൻ സാധിച്ചെന്ന് വരില്ല. തീർച്ചയായും ചില സമ്മർദ്ദങ്ങൾ ഉണ്ടാവുമല്ലോ. അത്തരമൊരു സാഹചര്യം വരുമ്പോൾ ആ പ്രൊജക്ടിൽ നിന്ന് ഞാൻ തന്നെ സ്വയം പുറത്ത് പോകും.

Also Read:‘എന്റെ മക്കൾ പറയുന്നതല്ലേ, ഒരാളെയും തള്ളിപ്പറഞ്ഞ് ഞാനൊന്നും ചെയ്യില്ല’: പുരസ്‌കാര വിവാദത്തിൽ നഞ്ചിയമ്മ

ഇത്തരം ദുരനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. എന്നാൽ, അതൊന്നും മനസിൽ വെച്ച് എന്നെ സ്വയം കുറ്റപ്പെടുത്തുകയോ സ്വയം തളരുകയോ ചെയ്തിട്ടില്ല. ഏതോ ഒരുത്തൻ മോശമായി പെരുമാറിയതിന് ഞാൻ എന്തിന് വിഷമിക്കണം. പക്ഷേ ഓർമ്മയിൽ നിരവധി കാര്യങ്ങളുണ്ട്. നടിമാരോട് മോശമായി പെരുമാറുന്ന സംഭവങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടില്ല എന്നൊക്കെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ശുദ്ധ നുണയാണ്.

1992 ൽ ഒരു സംഭവം ഉണ്ടായി. ഒരു സംവിധായകൻ ആണ്. ഒരുപാട് നടിമാർ അയാളുടെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി നല്ല സിനിമകൾ ചെയ്തിട്ടുമുണ്ട്. അയാൾ എന്നോട് ഒരു തരത്തിൽ പെരുമാറുന്നു. കാര്യം നടക്കാതെ വന്നപ്പോൾ സെറ്റിലൊക്കെ ആവശ്യമില്ലാതെ എന്നെ ചീത്ത പറയും. ചിലർ അങ്ങനെയാണ്, കാര്യം നടക്കാതിരിക്കുമ്പോൾ എല്ലാവരുടേയും മുന്നിൽ വെച്ച് ഇൻസൾട്ട് ചെയ്യുന്നതാണ് അവരുടെ രീതി. ഇത് തുടർന്നപ്പോൾ ഞാൻ ‘നോ’ പറഞ്ഞു. നിർമ്മാതാവ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്’, ഗീത പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button