വൈപ്പിൻ: ആത്മഹത്യാ പ്രേരണക്കുറ്റത്തിന് യുവാവ് അറസ്റ്റിൽ. പുതിയ വീട്ടിൽ ശ്രീകാന്ത് ആത്മഹത്യ ചെയ്ത കേസിൽ കൊല്ലം എടമുളക്കൽ ആയുർ പൊയ്കവിള വീട്ടിൽ ബിബിൻ ബിജു ഡാനിയലിനെയാണ് (30) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ശ്രീകാന്ത് ജോലി ചെയ്തിരുന്ന ഡി.ബി. സ്റ്റൈൽ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് പ്രതി ബിബിൻ ബിജു. ബിബിന്റെ ബൈക്ക് ശ്രീകാന്തിന് ഓടിക്കാൻ നൽകിയിരുന്നു. ഇത് നഷ്ടപ്പെട്ടു പോയതിനെ തുടർന്ന്, ബൈക്ക് തിരികെ കിട്ടാൻ യുവാവിനെ പ്രതി ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു.
Read Also : ശ്രീലങ്കയ്ക്ക് പിന്നാലെ ഇറാഖിലും ജനകീയ പ്രക്ഷോഭം: ഷിയാ അനുകൂലികൾ പാർലമെന്റ് കെട്ടിടം കയ്യേറി
ശ്രീകാന്തിന്റെ അച്ഛൻ ഉപയോഗിച്ച കാർ പ്രതി കൈവശപ്പെടുത്തുകയും ചെയ്തു. സബ് ഇൻസ്പെക്ടർമാരായ എ.കെ. സുധീർ, പി.എൻ. ഷിബു, എ.എസ്.ഐ രാധാകൃഷ്ണൻ സി.പി.ഒമാരായ ഉമേഷ്, സ്വരാഭ്, സനൽ തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments