ബാഗേശ്വർ: സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഒരുമിച്ചുണ്ടായ അസ്വഭാവികമായ പെരുമാറ്റം അദ്ധ്യാപകർക്കിടയിലും വിദ്യാർത്ഥികളിലും ആശങ്കയുണ്ടാക്കി. ബുധനാഴ്ച രാവിലെ ഉത്തരാഖണ്ഡിലെ ബാഗേശ്വറിലെ സർക്കാർ സ്‌കൂളിലാണ് സംഭവം നടന്നത്. അപ്രതീക്ഷിതമായി കുട്ടികൾ കൂട്ടമായി നിലത്തിരുന്ന് നിലവിളിക്കുകയും നിലത്ത് തലതല്ലി കരയുകയുമായിരുന്നു. ഇത് അദ്ധ്യാപകരെ പരിഭ്രാന്തരാക്കി.
കുട്ടികൾ അലമുറയിടുന്നതിന്റെയും അബോധാവസ്ഥയിൽ കിടക്കുന്നതിന്റേയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വിദ്യാർത്ഥികൾ കൂട്ടത്തോടെ സ്‌കൂളിന്റെ നിലത്ത് കിടന്ന് ഉരളുകയും നിലവിളിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ, സർക്കാർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന്, കുട്ടികൾക്ക് കൗൺസിലിംഗ് നൽകാനും ചികിത്സിക്കാനുമായി ഡോക്ടർമാരുടെ സംഘം സ്‌കൂളിലെത്തി.
ദിവസേന ഈ 10 ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ചാൽ വേഗം കൊഴുപ്പില്ലാതാക്കാം…
വിദ്യാർത്ഥികൾ ഉറക്കെ നിലവിളിക്കുകയും അതിന് ശേഷം ബോധരഹിതരാവുകയുമായിരുന്നു. അദ്ധ്യാപകർ കുട്ടികളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന്, രക്ഷിതാക്കളെ വിളിച്ച് വരുത്തി വീട്ടിലേക്ക് അയക്കുകയുമായിരുന്നു.
Few students in a govt school in Bageshwar dist of #Uttarakhand on Wednesday suddenly started screaming and shouting. Some beleieve it’s a “mass hysteria” phenomenon. A team of doctors will visit school today. pic.twitter.com/htsFjrcC0Y
— Anupam Trivedi (@AnupamTrivedi26) July 28, 2022
Post Your Comments