
ശരീരഭാരം കുറയ്‌ക്കാൻ ശ്രമിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ വയറ്റിനുള്ളിലെ കൊഴുപ്പ് പലർക്കും എത്രശ്രമിച്ചാലും ഇല്ലാതാക്കാൻ കഴിയാറില്ല. ഇതുമൂലം ഭാരം കുറയ്‌ക്കാൻ കഴിയാതെ പലരും പ്രയാസപ്പെടാറുമുണ്ട്. നമ്മുടെ ആന്തരിക അവയവങ്ങളെ സംരക്ഷിക്കാൻ അരയ്‌ക്ക് ചുറ്റും നിശ്ചിത അളവിലുള്ള കൊഴുപ്പ് നല്ലതാണ്. എന്നിരുന്നാലും അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും കാരണമായേക്കാമെന്നതാണ് വസ്തുത.
കൊഴുപ്പ് ഇല്ലാതാക്കി ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ പത്ത് ഭക്ഷണ പദാർത്ഥങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം..
ഗ്രീക്ക് യോഗർട്ടിൽ അടങ്ങിയിരിക്കുന്ന കോൺജുഗേറ്റഡ് ലിനോലെയിക് ആസിഡ് (സി.എൽ.എ) കൊഴുപ്പ് കുറയ്‌ക്കുന്നതിന് സഹായിക്കുന്നു. കൂടാതെ യോഗർട്ടിൽ കാണപ്പെടുന്ന പ്രോബയോട്ടിക്‌സ് ശരീരഭാരം കുറയ്‌ക്കാൻ ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളെ ഉൽപാദിപ്പിക്കുന്നു. അമിനോ ആസിഡുകൾ, വിറ്റാമിൻ ഡി, കാൽസ്യം എന്നിവയും ഗ്രീക്ക് യോഗർട്ടിൽ അടങ്ങിയിട്ടുണ്ട്. ഇവയും വേഗത്തിൽ കൊഴുപ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കും.
അവക്കാഡോ സാലഡായ ‘ഗ്വാക്കാമോൾ’ ഉണ്ടാക്കി കഴിക്കുന്നതും പ്രഭാത ഭക്ഷണത്തിൽ അവക്കാഡോ പഴം ഉൾപ്പെടുത്തുന്നതും ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കും. കൂടാതെ അവക്കാഡോ കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഗുണകരമവുമാണ്.
വിശപ്പ് കുറയ്‌ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മെറ്റബോളിസത്തെ ത്വരിതപ്പെടുത്താനും സഹായിക്കുന്ന പദാർത്ഥമാണ് കറുവപട്ട. ശരീരത്തിന് കൊഴുപ്പ് സംഭരിക്കാനുള്ള കഴിവിനെയും കറുവപട്ട നിയന്ത്രിക്കുന്നു.
ഉയർന്ന പ്രോട്ടീൻ അടങ്ങിയ ആഹാരമാണ് മുട്ട. ഇത് ശരീരഭാരം കുറയ്‌ക്കാനും സഹായിക്കുമെന്നതാണ് വാസ്തവം. ശരീരഭാരം കുറയ്‌ക്കാൻ ശ്രമിക്കുന്നവർ പ്രഭാതഭക്ഷണമായി മുട്ട തിരഞ്ഞെടുക്കുന്നത് വളരെ നല്ലതാണ്. കാരണം മുട്ട കഴിക്കുമ്പോൾ പ്രോട്ടീൻ അകത്ത് ചെല്ലുന്നു. ഇവ മെറ്റബോളിസത്തിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നു. ഇതിന്റെ ഫലമായി ഭാരം കുറയുന്നു.
Post Your Comments