Latest NewsSaudi ArabiaNewsInternationalGulf

മങ്കിപോക്‌സ്: മുൻകരുതൽ നടപടികളുടെ ഭാഗമായി പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങൾ പ്രഖ്യാപിച്ച് സൗദി

റിയാദ്: മങ്കിപോക്‌സ് മുൻകരുതൽ നടപടികളുടെ ഭാഗമായി യാത്രക്കാർ പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. രോഗലക്ഷണങ്ങൾ ഉള്ളവരും രോഗം നിർണ്ണയിക്കപ്പെട്ടവരും, രോഗികളുമായി സമ്പർക്കം പുലർത്തിയവരും യാത്ര ഒഴിവാക്കണമെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു. മാസ്‌ക് ധരിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക, ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പെരുമാറ്റ ചട്ടത്തിലുണ്ട്.

Read Also: സ്വാതന്ത്ര്യാനന്തര ഇന്ത്യ: ബ്രിട്ടീഷ് കോളനിയിൽ നിന്നും സൈനിക ശക്തിയിലേക്ക് – ഇന്ത്യൻ സായുധ സേനയുടെ പരിണാമം

ത്വക്കിലോ, ജനനേന്ദ്രിയത്തിലോ മുറിവുകളുള്ള രോഗികളുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക, ഉപകരണങ്ങളും വ്യക്തിഗത വസ്തുക്കളും പങ്കിടാതിരിക്കുകയും ചെയ്യണം. മസാജ് ചെയ്യുന്നത് പോലെയുള്ള നേരിട്ടുള്ള ശാരീരിക സമ്പർക്കം ഒഴിവാക്കുക, തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് അകന്നു നിൽക്കുക എന്നിവയും അതോറിറ്റി ശുപാർശ ചെയ്യുന്നു. നിർദ്ദേശങ്ങൾ വിദേശികളും സ്വദേശികളും പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Read Also: സ്വാതന്ത്ര്യാനന്തര ഇന്ത്യ: ബ്രിട്ടീഷ് കോളനിയിൽ നിന്നും സൈനിക ശക്തിയിലേക്ക് – ഇന്ത്യൻ സായുധ സേനയുടെ പരിണാമം

shortlink

Related Articles

Post Your Comments

Related Articles


Back to top button