KeralaLatest NewsNews

പാർട്ടികളുടെ വിസർജ്യം മാത്രം നാലുനേരവും ഉരുട്ടിക്കഴിക്കുന്നവർക്ക് പ്രമോദ് രാമൻ ‘നട്ടെല്ല് ഇല്ലാത്തവൻ’ ആകും: കുറിപ്പ്

പക്ഷെ എന്റെ ഫ്രണ്ട്‌സ് ലിസ്റ്റിൽ കയറിക്കൂടിയ ചില വിദ്വാന്മാർക്കും എന്റെ നട്ടെല്ലിന്റെ ബലത്തെക്കുറിച്ചു സംശയം ഉണ്ടായി

മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പ്രമോദ് രാമൻ സൈബർ ആക്രമണത്തെക്കുറിച്ചു സോഷ്യൽ മീഡിയയിൽ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു. കഴിഞ്ഞ ദിവസം കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച സുഹൃത്തുക്കൾക്ക് ആശംസ അറിയിച്ചുകൊണ്ട് പ്രമോദ് രാമൻ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. എന്നാൽ, ഈ പോസ്റ്റിൽ ചിലരെ ഒഴിവാക്കി എന്നായിരുന്നു ആരോപണം. ഈ വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് പ്രമോദ് രാമൻ.

ഉറ്റ സുഹൃത്തുക്കളായ ചിലർ പുരസ്കാരിതർ ആയപ്പോൾ അതിന്റെ സന്തോഷം മാത്രമാണ് ആ പോസ്റ്റിൽ ഉടനടി വന്നതെന്നു പ്രമോദ് രാമൻ പറയുന്നു. ഞാൻ ഫേസ് ബുക്കിൽ ഇടുന്നത് വാർത്തയല്ലല്ലോ. എന്റെ സുഹൃത്തുക്കൾക്കുള്ള അഭിനന്ദനങ്ങൾ ആണല്ലോ.ഇതിലെവിടെയാണ് ഒഴിവാക്കൽ? എന്നും അദ്ദേഹം ചോദിക്കുന്നു.

read also: സ്‌കൂൾ മുറ്റത്ത് അലമുറയിട്ട് വിദ്യാർത്ഥികൾ, അസ്വഭാവികമായ പെരുമാറ്റത്തിൽ പരിഭ്രാന്തരായി അദ്ധ്യാപകർ: വീഡിയോ

കുറിപ്പ് പൂർണ്ണ രൂപം,

രാവിലെ അൻവർ അലി Anvar Ali വിളിച്ചുചോദിക്കുകയാണ്, പ്രമോദേ ഇതെന്താ fb post ന് താഴെ ഭയങ്കര സൈബർ അറ്റാക്ക് ആണല്ലോ എന്ന്. ഞാൻ പറഞ്ഞു, അൻവർ, എപ്പോഴും നടക്കുന്ന കാര്യത്തിൽ വാർത്തയില്ല.

ന്യൂസ് റൂമിൽ നിൽക്കുമ്പോൾ വാർത്തയിൽ ആണ് എനിക്ക് താല്പര്യം. അതിലെ യാഥാർഥ്യങ്ങളിൽ മാത്രം. കഥയെഴുതുന്ന സമയത്താകട്ടെ, യാഥാർഥ്യമല്ല, ഭാവനയാണ് എന്റെ ഇഷ്ടമുറി.

അതായത്, വാർത്തയും കഥയും എന്റെ മേഖലകളാണ്. അപ്പോൾ സാഹിത്യ അക്കാദമി അവാർഡിന്റെ വാർത്ത വരുന്നു. ആദ്യം നോക്കുന്നത് നോവലിന് ആർക്കാണ്, കഥയ്ക്ക് ആർക്കാണ്, കവിതയ്ക്ക് ആർക്കാണ് എന്നാണ്. ഉറ്റ സുഹൃത്തുക്കളായ ചിലർ പുരസ്കാരിതർ ആയപ്പോൾ അതിന്റെ സന്തോഷം മാത്രമാണ് ആ പോസ്റ്റിൽ ഉടനടി വന്നത്. ആ സമയത്ത് ഞാൻ വിട്ടുപോയത് സുഹൃത്തായ കവിത ബാലകൃഷ്ണനെ ആണ്. ക.ബ യോട് മാപ്പ്.
പിന്നെയാണ് മറ്റ് അവാർഡുകളുടെ വാർത്തകൾ വരുന്നത്. ആ വാർത്തയെല്ലാം ചാനലിൽ പോകുന്നുണ്ട്. ഞാൻ ഫേസ് ബുക്കിൽ ഇടുന്നത് വാർത്തയല്ലല്ലോ. എന്റെ സുഹൃത്തുക്കൾക്കുള്ള അഭിനന്ദനങ്ങൾ ആണല്ലോ.
ഇതിലെവിടെയാണ് ഒഴിവാക്കൽ?

സമാന്യവിവേകം ഉള്ളവർക്ക് അത് മനസ്സിലാകും. പക്ഷെ മീഡിയ വണ്ണിനേയും എന്നെയും ആക്രമിക്കാൻ തഞ്ചം പാർത്തുനിന്ന വെട്ടുക്കിളികൾക്ക് അവരുടെ ജോലിയും ചെയ്യണമല്ലോ. അതിനിപ്പോ ഞാൻ വെറുതെ ഭൂമി ഉരുണ്ടതാണ് എന്നൊരു പോസ്റ്റിട്ടാൽ മതി. അവർ ഉരുണ്ടോളും. അബദ്ധത്തിൽ പോലും ഒരു പുസ്തകം കൈകൊണ്ട് തൊട്ടിട്ടില്ലാത്ത, പാർട്ടികളുടെ വിസർജ്യം മാത്രം നാലുനേരവും ഉരുട്ടിക്കഴിക്കുന്ന അവർക്ക് അപ്പോൾ തൊട്ട് ‘ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞ പ്രമോദ് രാമൻ ആകാശം പരന്നതാണെന്നു പറയാൻ നട്ടെല്ല് ഇല്ലാത്തവൻ’ ആകും. ഇക്കാര്യത്തിൽ സൈബർ പോരാളികൾക്ക് എല്ലാവർക്കും യോജിപ്പാണ്. സംഘപരിവാറിന്റെയും സിപിഎമ്മിന്റെയും പോരാളികൾക്ക് ആകാശങ്ങൾ പരന്നിട്ടാണ്.

ശരി, സത്യം, വാസ്തവം ഇതൊന്നും പരിചയമില്ലാത്തവരായതിനാൽ അവരെ വിടുക.
പക്ഷെ എന്റെ ഫ്രണ്ട്‌സ് ലിസ്റ്റിൽ കയറിക്കൂടിയ ചില വിദ്വാന്മാർക്കും എന്റെ നട്ടെല്ലിന്റെ ബലത്തെക്കുറിച്ചു സംശയം ഉണ്ടായി. വെറുതെ ഉണ്ടായതല്ല. ചിന്തിച്ച് ഉണ്ടാക്കിയതാണ്. അവർക്ക് സമർപ്പിക്കുന്നു ഇന്നത്തെ Free Speech ന്റെ ഈ ഭാഗം.
അവർ ഈ പോസ്റ്റ് വായിച്ചുതീരുകയും ലിങ്ക് (കമന്റിൽ) കാണുകയും ചെയ്യുമ്പോഴേക്ക് എനിക്ക് കുറച്ചു പണിയുണ്ട്.
Unfriend ചെയ്യലും ഒരു രാഷ്ട്രീയ പ്രവർത്തനമാ

shortlink

Related Articles

Post Your Comments

Related Articles


Back to top button