മോസ്കോ: റഷ്യൻ വിപണിയിൽ നിന്നും പിന്മാറാനുള്ള നിർണായക തീരുമാനവുമായി അന്താരാഷ്ട്ര വാഹന നിർമാതാക്കളായ ഫോക്സ് വാഗൺ ഗ്രൂപ്പ്. റഷ്യൻ ടൈംസ് ആണ് ഇങ്ങനെ ഒരു വാർത്ത പുറത്തുവിട്ടത്.
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളാണ് ഫോക്സ് വാഗൺ ഗ്രൂപ്പ്. റഷ്യയിൽ ഉള്ള ഫ്രാഞ്ചൈസി വിറ്റുപോകാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്. വാങ്ങാൻ പറ്റിയ വ്യവസായികളെ ഒത്തു കിട്ടാത്തതിനാലാണ് നടപടികൾ വൈകുന്നതെന്നും വാർത്തയിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. റഷ്യയിൽ സ്വന്തമായി വാഹനങ്ങൾ ഉൽപ്പാദിപ്പിക്കാനുള്ള കൂറ്റൻ പ്ലാന്റും ഫോക്സ് വാഗൺ ഗ്രൂപ്പിനുണ്ട്.
റഷ്യ ഉക്രൈനെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഫോക്സ് വാഗൺ രാജ്യം വിടുന്നത്. മക്ഡോണൾഡ്സ്, മൈക്രോസോഫ്റ്റ്, കൊക്കക്കോള, വീസ തുടങ്ങിയ ആഗോള കോർപറേറ്റ് ഭീമന്മാർ പലരും ഇതിനോടകം തന്നെ റഷ്യ വിട്ടു പോയിക്കഴിഞ്ഞു.
Post Your Comments