കോവിഡ് ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയിലൂടെയാണ് നാം കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവയില്‍ പലതും നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷികൊണ്ട് തടുത്ത് നിര്‍ത്താന്‍ സാധിക്കുന്നതാണ്. പ്രതിരോധ ശേഷിയെന്നത് ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്ന ഒന്നല്ല. പടിപടിയായ പ്രയത്നങ്ങളിലൂടെ അത് വളര്‍ത്തിയെടുക്കാന്‍ സാധിച്ചാല്‍ ഒരു വിധം അസുഖങ്ങളില്‍ നിന്നൊക്കെ ശരീരം സ്വയം സംരക്ഷിച്ചു കൊള്ളും.
പ്രതിരോധശേഷിക്ക് ഏറ്റവും മികച്ച ഒന്നാണ് വൈറ്റമിന്‍ സി. ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള വൈറ്റമിന്‍ സി നമ്മുടെ ചര്‍മ്മത്തിനും മുടിക്കും നഖത്തിനുമെല്ലാം വളരെ നല്ലതാണ്. അണുബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നുമെല്ലാം വൈറ്റമിന്‍ സി ശരീരത്തിന് കവചമൊരുക്കുന്നു. കോശങ്ങള്‍ക്ക് അകാല വാര്ധക്യമുണ്ടാക്കുന്ന ഫ്രീ റാഡിക്കല്‍ പ്രവര്‍ത്തനത്തെയും വൈറ്റമിന്‍ സി തടയുന്നു.
ഓറഞ്ച് വൈറ്റമിന്‍ സി സമ്പുഷ്ടമാണെന്ന് എല്ലാവര്ക്കും അറിയാം. ഓറഞ്ച് ജ്യൂസ് അടിച്ചു കുടിക്കുന്നത് കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമെല്ലാം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. വീട്ടിലുണ്ടാക്കുന്ന ഓറഞ്ച് ജ്യൂസ് തന്നെ കഴിവതും കഴിക്കാന്‍ ശ്രമിക്കുക. കടയില്‍ നിന്നു വാങ്ങുന്ന പായ്ക്ക് ചെയ്ത ജ്യൂസില്‍ അമിതമായി പഞ്ചസാര അടങ്ങിയിരിക്കുന്നതിനാല്‍ അത് ഗുണത്തേക്കാൾ ദോഷം ചെയ്യും.
ഓറഞ്ചും മല്ലിയിലയും കാരറ്റും ചേര്‍ന്ന് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ജ്യൂസ് എങ്ങനെ തയാറാക്കാമെന്ന് നോക്കാം. വൈറ്റമിന്‍ സി ക്ക് പുറമേ ബീറ്റാ കരോട്ടിനും വൈറ്റമിന്‍ ബി6 ഉം അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് കാരറ്റ്. മല്ലിയില ആകട്ടെ ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞതാണ്.
Post Your Comments