Independence DayPost Independence DevelopmentLatest NewsIndiaNews

സ്വാതന്ത്ര്യാനന്തര ഇന്ത്യ: ബ്രിട്ടീഷ് കോളനിയിൽ നിന്നും സൈനിക ശക്തിയിലേക്ക് – ഇന്ത്യൻ സായുധ സേനയുടെ പരിണാമം

ഇന്ത്യയുടെ രാഷ്ട്രപതിയാണ് സേനകളുടെ പരമോന്നത കമാൻഡർ.

ലോകത്തിലെ തന്നെ ഏറ്റവും ശക്തരാണ് ഇന്ത്യൻ സായുധ സേന. കൃത്യമായി പറഞ്ഞാൽ ലോകത്തിലെ ഏറ്റവും ശക്തമായ സായുധസേനയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. സായുധ സേനയിൽ മൂന്ന് പ്രൊഫഷണൽ സേവനങ്ങൾ ഉൾപ്പെടുന്നു-ഇന്ത്യൻ ആർമി, ഇന്ത്യൻ എയർഫോഴ്സ്, ഇന്ത്യൻ നേവി. ഇന്ത്യൻ സായുധ സേനയെ ഇന്ത്യൻ കോസ്റ്റ് ഗാർഡും അർദ്ധസൈനിക സംഘടനകളും മറ്റ് സഖ്യ സേനകളും പിന്തുണയ്ക്കുന്നു.

ഇന്ത്യയുടെ രാഷ്ട്രപതിയാണ് സേനകളുടെ പരമോന്നത കമാൻഡർ. പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വരുന്ന ഇന്ത്യൻ സൈനിക സേനയിൽ സജീവമായി 1.4 ദശലക്ഷം ഉദ്യോഗസ്ഥർ സേവനമനുഷ്ഠിക്കുന്നു. കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസേനയാണിത്. പ്രതിരോധ സേനയ്ക്ക് ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ ഇന്ത്യ മുൻനിര രാജ്യങ്ങളിൽ ഒന്നാണ്. നാലാമത്തെ വലിയ പ്രതിരോധ ബജറ്റാണ് ഇന്ത്യക്കുള്ളത്

ചരിത്രം പരിശോധിക്കാം…

1748-ൽ ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ കീഴിലുള്ള സേനകളുടെ കമാണ്ടർ-ഇൻ – ചീഫ് ആയി ചുമതലയേറ്റ മേജർ സ്ട്രിങ്ങർ ലോറൻസ് ആണ് ‘ഇന്ത്യൻ ആർമിയുടെ പിതാവ് എന്നറിയപ്പെടുന്നത്. 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കരസേനാ മേധാവി ജനറൽ സർ റോബർട്ട്‌ ലോക്ഹാർട്ട് ആയിരുന്നു.

Read Also: നട്ടപ്പാതിരയ്ക്ക് പൊരിഞ്ഞ അടി, വീഡിയോ വൈറൽ: സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു

1765-ൽ റോബർട്ട്‌ ക്ളൈവ് ആണ് ഇന്ത്യയിൽ ആദ്യമായി കന്റോൺമെന്റുകൾ സ്ഥാപിച്ചത്. സൈനികരെ ഒരിടത്ത് സ്ഥിരമായി പാർപ്പിച്ചു അവർക്ക് അച്ചടക്കവും സൈനിക ജീവിതാന്തരീക്ഷവും പ്രദാനം ചെയ്യുന്ന സൈനികത്താവളങ്ങളാണ് കന്റോൺമെന്റുകൾ. ഇപ്പോൾ (AD-2018-ൽ) ഇന്ത്യയിൽ 62 കന്റോൺമെന്റുകളുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കന്റോൺമെന്റ് പഞ്ചാബിലെ ഭട്ടിണ്ടയിലാണ്.

ഇന്ത്യ-പാക്ക് വിഭജനത്തെ തുടർന്ന് നിലവിലുണ്ടായിരുന്ന സേനയെ രണ്ടായി വിഭജിച്ച് അതിൽ ഒരു വിഭാഗം പാകിസ്താനു വിട്ടുകൊടുത്തു. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം കുറച്ചു കാലത്തേക്കു കൂടി ഇന്ത്യൻ കരസേനയിൽ ബ്രിട്ടീഷുകാർ തുടർന്നുപോന്നു; എന്നാൽ കുറച്ചു മാസങ്ങൾക്കു ശേഷം ബ്രിട്ടീഷ് ഭടന്മാരെ തിരിച്ചയച്ചു. ഇന്ത്യൻ കരസേനയുടെ തലവൻ‌‌മാരായി ബ്രിട്ടീഷുകാരായ ജനറൽ ഒഷിൻ ലക്ക്, ജനറൽ ലോക്ക് ഹാർട്ട്, ജനറൽ ബുച്ചർ എന്നിവർ യഥാക്രമം തുടരുകയുണ്ടായി.

1949 ജനുവരി 15-ന് സർവസൈന്യാധിപനായി ഇന്ത്യക്കാരനായ ജനറൽ കെ.എം.കരിയപ്പെയെ നിയമിക്കുകയും അങ്ങനെ ഇന്ത്യൻ കരസേന പരിപൂർണമായും ഭാരതീയമാവുകയും ചെയ്തു. ഇതിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ജനുവരി 15 ഇന്ത്യൻ കരസേനാ ദിനം ആയി ആചരിച്ചുവരുന്നു. സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ വിവിധ നാട്ടുരാജ്യങ്ങൾ പുലർത്തിവന്നിരുന്ന സേനാഘടകങ്ങൾ പിന്നീട് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായിത്തീർന്നു. മറ്റുചില രാജ്യങ്ങളിലെ പോലെ നിർബ്ബന്ധസൈനികസേവനം ഇന്ത്യയിൽ നിലവിലില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button