Latest NewsKeralaNews

നികുതിച്ചോർച്ച: ഓഡിറ്റ് വിഭാഗം രൂപവത്‌കരിച്ച്, ജി.എസ്.ടി. വകുപ്പ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സർക്കാർ

 

 

തിരുവനന്തപുരം: നികുതിച്ചോർച്ച തടയാൻ സംസ്ഥാന സർക്കാർ ഓഡിറ്റ് വിഭാഗവും രൂപവത്‌കരിച്ച് ജി.എസ്.ടി. വകുപ്പ് പുനഃസംഘടിപ്പിച്ചു. നികുതിദായക സേവന വിഭാഗം, ഓഡിറ്റ് വിഭാഗം, ഇന്റലിജൻസ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം എന്നിങ്ങനെ മൂന്നാക്കി തിരിച്ചുള്ള പുനഃസംഘടനയ്ക്കാണ് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം.

 

സംസ്ഥാനത്ത് 15 റവന്യൂ നികുതി ജില്ലകൾ രൂപവത്കരിക്കുകയും എറണാകുളത്തെ എറണാകുളം, ആലുവ എന്നിങ്ങനെ രണ്ടു ജില്ലകളായി വിഭജിക്കുകയും ചെയ്തു. മറ്റു നികുതി ജില്ലകളുടെ പേരുകൾ നിലവിലെ ജില്ലകളുടെ പേരിന്റെ അടിസ്ഥാനത്തിലാകും.

 

രജിസ്ട്രേഷൻ, റിട്ടേൺ സമർപ്പണവും ഇതു സംബന്ധിച്ച പരിശോധനകളും റീഫണ്ടുകൾ, തർക്കപരിഹാര മാർഗങ്ങൾ എന്നിവയാണ് നികുതിദായക സേവന വിഭാഗത്തിന്റെ പ്രധാന കടമ.

 

റിട്ടേണുകളുടെ സൂക്ഷ്മപരിശോധനയും ഓഡിറ്റിങ്ങും അടക്കമുള്ള റവന്യൂ മോണിറ്ററിങ് പ്രവർത്തനങ്ങൾക്കായാണ് ഓഡിറ്റ് വിഭാഗം. ഇന്റലിജൻസ്, എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾക്കായാണ് ഇന്റലിജൻസ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം. ഇതിൽ, 41 ഇന്റലിജൻസ് യൂണിറ്റുകളും 47 എൻഫോഴ്സ്‌മെന്റ് യൂണിറ്റുകളും പ്രവർത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button