Latest NewsKeralaNews

മന്ത്രി മുഹമ്മദ് റിയാസിന്റെ സ്റ്റാഫിന്റെ എണ്ണം കൂട്ടി: ആകെ 30 പേർ

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം വർദ്ധിപ്പിച്ചു. അഞ്ച് പേരെയാണ് പുതിയതായി നിയമിച്ചിരിക്കുന്നത്. മുൻമന്ത്രി സജി ചെറിയാന്റെ പേഴ്‌സണൽ സ്റ്റാഫ് ആയിരുന്ന അഞ്ച് പേരെയാണ് റിയാസിന്റെ കീഴിലേക്ക് മാറ്റിയിരിക്കുന്നത്. നിലവിൽ മന്ത്രിമാരുടെ സ്റ്റാഫിന്റെ എണ്ണം 25 ആണ്. ഇതിനാണ് ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്. സജി ചെറിയാന്റെ സ്റ്റാഫ് ആയിരുന്ന അഞ്ച് പേരെ ഉൾപ്പെടുത്തിയതോടെ, ഇപ്പോൾ ആകെ 30 സ്റ്റാഫുകൾ ആണ് മന്ത്രി റിയാസിനുള്ളത്. സ്റ്റാഫിന്റെ പെൻഷൻ ഉറപ്പുവരുത്താൻ വേണ്ടിയാണ് ഈ മാറ്റമെന്നാണ് ഉയരുന്ന ആക്ഷേപം.

shortlink

Related Articles

Post Your Comments

Related Articles


Back to top button