Latest NewsNewsBusiness

ഫെയ്സ്ബുക്ക്: വരുമാനത്തിൽ ആദ്യമായി ഇടിവ് രേഖപ്പെടുത്തി

പ്രമുഖ ചൈനീസ് ആപ്പായ ടിക്ടോക്കുമായാണ് മെറ്റ മത്സരത്തിന് ഒരുങ്ങുന്നത്

ഫെയ്സ്ബുക്കിന്റെ വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തി. ദശാബ്ദക്കാലത്തെ തുടർച്ചയായ വരുമാന വളർച്ചയ്ക്കിടെ ആദ്യമായാണ് ഫെയ്സ്ബുക്കിന് ഇത്തരമൊരു തിരിച്ചടി നേരിടേണ്ടി വന്നത്. രണ്ടാം പാദത്തിലെ വരുമാനത്തിലാണ് ഇടിവ് ഉണ്ടായിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ഒരു ശതമാനമാണ് ഫെയ്സ്ബുക്ക് വരുമാനത്തിലെ ഇടിവ്. ഇതോടെ, മൂന്നാം പാദത്തിലും വരുമാനത്തിന്റെ കാര്യത്തിൽ തിരിച്ചടി നേരിട്ടേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

മെറ്റയ്ക്ക് കീഴിലാണ് ഫെയ്സ്ബുക്ക് പ്രവർത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഏകദേശം 10 ബില്യൺ ഡോളർ മാത്രമാണ് പരസ്യ വരുമാനത്തിൽ നിന്ന് മെറ്റയ്ക്ക് ലഭിച്ചത്. ലോക വ്യാപകമായി സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ, പല പരസ്യ ദാതാക്കളും ഇതിനോടകം പരസ്യങ്ങൾ പിൻവലിച്ചിട്ടുണ്ട്. നിലവിൽ, പ്രമുഖ ചൈനീസ് ആപ്പായ ടിക്ടോക്കുമായാണ് മെറ്റ മത്സരത്തിന് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഹ്രസ്വ വീഡിയോകൾ പ്രോത്സാഹിപ്പിക്കാൻ മെറ്റ പദ്ധതിയിടുന്നുണ്ട്.

Also Read: കനത്ത മഴ: ദുബായ്-ഫുജൈറ ബസ് സർവ്വീസ് നിർത്തിവച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button