നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ച് ഏഷ്യൻ പെയിന്റ്സ്. ഇത്തവണ അറ്റാദായത്തിൽ വൻ വർദ്ധനമാണ് ഉണ്ടായിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, അറ്റാദായം 80.4 ശതമാനം വർദ്ധിച്ച് 1,036.03 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 574.30 കോടി രൂപയായിരുന്നു അറ്റാദായം രേഖപ്പെടുത്തിയത്.
ഇത്തവണ കമ്പനിയുടെ ആകെ വരുമാനത്തിലും നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. മുൻ വർഷം ഇക്കാലയളവിൽ 5,585.36 കോടി രൂപയായിരുന്നു ആകെ വരുമാനം. എന്നാൽ, ജൂൺ പാദത്തിൽ 55 ശതമാനം ഉയർന്ന് 8,606.94 കോടി രൂപയായി. അതേസമയം, ചിലവ് 4,610.30 കോടി രൂപയാണ്. കഴിഞ്ഞ കാലയളവിൽ ഇത് 3,426.09 കോടിയായിരുന്നു.
Also Read: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,257 കേസുകൾ
രാജ്യത്തെ ഏറ്റവും വലിയ പെയിന്റ് നിർമ്മാതാക്കളാണ് ഏഷ്യൻ പെയിന്റ്സ്. കൂടാതെ, 14 രാജ്യങ്ങളിൽ ഏഷ്യൻ പെയിന്റ്സിന് നിർമ്മാണ യൂണിറ്റുകൾ ഉണ്ട്.
Post Your Comments