Latest NewsKeralaNewsBusiness

വിഎഫ്പിസികെ: നേന്ത്രക്കായയ്ക്ക് പിന്നാലെ പൈനാപ്പിളും കയറ്റുമതിക്കൊരുങ്ങുന്നു

പൈനാപ്പിളിന്റെ രൂപവും ഭംഗിയും വിൽപ്പനയെ സ്വാധീനിക്കുന്നതിനാൽ കൃഷിയുടെ ഓരോ ഘട്ടങ്ങളിലും കൂടുതൽ പരിചരണം നൽകും

കേരളത്തിൽ നിന്ന് പൈനാപ്പിളും വിദേശത്തേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങുന്നു.വെജിറ്റബിൾ ആന്റ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ ഓഫ് കേരളത്തിന്റെ (വിഎഫ്പിസികെ) നേതൃത്വത്തിലാണ് കയറ്റുമതി ചെയ്യുന്നത്. പ്രധാനമായും ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് പൈനാപ്പിൾ കയറ്റി അയക്കുക. നടപ്പു സാമ്പത്തിക വർഷം, കാലവർഷം കഴിഞ്ഞാലുടനെ കേരളത്തിൽ കൃഷി ആരംഭിക്കും. അടുത്ത വർഷം വിളവെടുത്തതിന് ശേഷം കയറ്റുമതി ചെയ്യും.

പൈനാപ്പിളിന്റെ രൂപവും ഭംഗിയും വിൽപ്പനയെ സ്വാധീനിക്കുന്നതിനാൽ കൃഷിയുടെ ഓരോ ഘട്ടങ്ങളിലും കൂടുതൽ പരിചരണം നൽകും. കൂടാതെ, വിളവെടുപ്പിന് ശേഷം പ്രീ കൂളിംഗിനും ശുദ്ധീകരണത്തിനും വിധേയമാകും. പായ്ക്ക് ഹൗസിൽ വച്ചാണ് ഈ പ്രവർത്തനം നടത്തുക.

Also Read: ‘മോഹല്‍ലാലിന്റെ എലോണ്‍ ഒ.ടി.ടിയില്‍ പോയിട്ട്, അടുത്ത ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ വന്നാല്‍ സ്വീകരിക്കില്ല’

കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ വിദേശ രാജ്യങ്ങളിലേക്ക് നേന്ത്രക്കായ കയറ്റുമതി ചെയ്തിരുന്നു. നേന്ത്രക്കായ കയറ്റുമതിക്ക് വൻ സ്വീകരണമാണ് ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ലഭിച്ചത്. ഇതിനു പിന്നാലെയാണ് പൈനാപ്പിൾ കൃഷിയും കയറ്റുമതി ചെയ്യാൻ ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button