വൈപ്പിൻ: യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. എടവനക്കാട് താന്നപ്പിളളി വീട്ടിൽ രഞ്ജു (39) നെയാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി നിരജ് കുമാർ ഗുപ്തയാണ് ഉത്തരവിട്ടത്.
Read Also : വിചിത്രം! പുരുഷൻ ആണെന്ന് തെളിയിച്ചാൽ മാത്രമേ ഈ ഗ്രാമത്തിലെ ആൺകുട്ടികൾക്ക് വിവാഹം കഴിക്കാൻ സാധിക്കൂ
ഞാറക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ 4 വർഷത്തിനുള്ളിൽ കൊലപാതക ശ്രമം, അടി പിടി, തട്ടി കൊണ്ടുപോകൽ തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ സൈജു തങ്കച്ചൻ എന്നയാളെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായതിനെ തുടർന്നാണ് ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയത്.
Post Your Comments