Latest NewsNewsIndia

തമിഴ്നാട്ടിൽ വീണ്ടും പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

നാട്ടുകാർ അറിയിച്ചതനുസരിച്ചു സ്ഥലത്തു എത്തിയ പൊലീസ് മൃതദേഹം ശിവകാശി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ശിവകാശി: തമിഴ്നാടിനെ നടുക്കി വീണ്ടുമൊരു വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു. 3 ദിവസത്തിനിടെ മൂന്നാമത്തെ സംഭവം. ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങിമരിച്ചത്. വൈകിട്ടാണ് സംഭവം. പടക്ക നിർമ്മാണശാലയിൽ ജോലിചെയ്യുന്ന കണ്ണൻ മീന ദമ്പതികളുടെ മകളാണ് വീടിനുള്ളിൽ മരിച്ചത്. മാതാപിതാക്കൾ ജോലിക്കായും മുത്തശ്ശി കടയിലേക്കും പോയ സമയത്തായിരുന്നു സംഭവം.

Read Also: നഗ്ന ഫോട്ടോഷൂട്ട് നടത്തി ബോളിവുഡ് നടൻ രൺവീർ: വസ്ത്രങ്ങൾ സംഭാവന നൽകി എൻ.ജി.ഒ

നാട്ടുകാർ അറിയിച്ചതനുസരിച്ചു സ്ഥലത്തു എത്തിയ പൊലീസ് മൃതദേഹം ശിവകാശി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൂന്ന് ദിവസത്തിനിടെ തമിഴ് നാട്ടിൽ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ പെൺകുട്ടിയാണ് ശിവകാശിയിലേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button