Latest NewsIndia

‘ഇഡിക്ക് റെയ്ഡ് നടത്താം, അറസ്റ്റ് ചെയ്യാം’: ഇഡിയുടെ അധികാരങ്ങൾ വ്യക്തമാക്കി സുപ്രീം കോടതി

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സുപ്രധാന അധികാരങ്ങൾ ശരിവെച്ച് സുപ്രീം കോടതി. ഇഡിയുടെ അധികാരങ്ങൾ ചോദ്യം ചെയ്യുന്ന ഹർജി കോടതി തള്ളുകയും ചെയ്തു. സംശയമുള്ള ഏത് സ്ഥലത്തും ഇഡിയ്ക്ക് റെയ്ഡ് നടത്താനും അറസ്റ്റ് ചെയ്യാനും സ്വത്തുക്കൾ കണ്ടുകെട്ടാനുമുള്ള അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

എൻഫോഴ്സ്മെന്‍റ് ഡ‍യറക്ടറേറ്റിന്‍റെ അധികാരങ്ങൾക്കെതിരെ 242 ഹർജികൾ സമർപ്പിച്ചിരുന്നു. ഈ ഹർജികളുടെ വിശദമായ വാദം കേട്ടതിനു ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും സി. ടി രവികുമാറും അടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

Also read: ഇറാന്റെ ആണവപദ്ധതി: ആക്രമണം നടത്താൻ മടിക്കില്ലെന്ന് ഇസ്രായേൽ

കള്ളപ്പണ നിരോധന നിയമമനുസരിച്ച്, അറസ്റ്റ് ചെയ്യപ്പെട്ടവരുടെ നിരപരാധിത്വം തെളിയിക്കേണ്ടത് പ്രതികളുടെ കടമയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ടുള്ള ഇഡിയുടെ രേഖകൾ എഫ്ഐആറിന് തുല്യമാണെന്ന് കോടതി വിലയിരുത്തി. കേസുമായി ബന്ധപ്പെട്ടുള്ള ജാമ്യാപേക്ഷയ്ക്ക് വേണ്ടി അതാത് കോടതികളെ സമീപിക്കുവാനും സുപ്രീം കോടതി നിർദ്ദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button