Latest NewsBollywoodIndia

എമർജൻസി: വാജ്പേയിയായ് സ്ക്രീനിൽ പകർന്നാടുക ശ്രേയസ് താൽപഡെ

മുംബൈ: അടിയന്തരാവസ്‌ഥക്കാലത്തെ ദുരിതങ്ങളുടെ കഥ പറയുന്ന ‘എമർജൻസി’ എന്ന ചിത്രത്തിൽ മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയായി അഭിനയിക്കുക പ്രസിദ്ധ ബോളിവുഡ് നടൻ ശ്രേയസ് താൽപഡെ.

വാജ്പേയിയായി മാറിയുള്ള ശ്രേയസിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ നടി കങ്കണ റണാവത്ത് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ഈയിടെ, ജയപ്രകാശ് നാരായണായി അഭിനയിക്കുന്ന അനുപം ഖേറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. അദ്ദേഹം തന്നെയാണ് ഇൻസ്റ്റാഗ്രാം വഴി ഫോട്ടോ പുറത്തുവിട്ടത്.

Also read: 70 മണിക്കൂർ, കീഴടക്കിയത് രണ്ട് കൊടുമുടികൾ: റെക്കോർഡ് നേടി 13കാരൻ

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഏറ്റവും പ്രധാന എതിരാളിയായിരുന്നു ലോകനായക് എന്നറിയപ്പെട്ട പ്രകാശ് നാരായൺ അഥവാ, ജെപി. അടൽ ബിഹാരി വാജ്പേയ്, ലാൽ കൃഷ്ണ അദ്വാനി മുതലായവരോടൊപ്പം കോൺഗ്രസിനെ എതിർത്തതു കൊണ്ടു മാത്രം ഇന്ദിരാഗാന്ധിയുടെ ശത്രുത സമ്പാദിച്ചയാളാണ് ജെപി.

ബയോപിക് ചിത്രങ്ങളിലൂടെ പ്രശസ്തയായ ബോളിവുഡ് നടി കങ്കണ റണാവത് ആണ് ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യുന്നത്. ഇന്ദിരയായുള്ള കങ്കണയുടെ ഫസ്റ്റ് ലുക്ക് ഫോട്ടോ വൻ ജനശ്രദ്ധ നേടിയിരുന്നു. അടുത്ത വർഷത്തോടെയാണ് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button