KeralaAlpam Karunaykku VendiLatest NewsIndia

പഠനത്തിൽ മിടുക്കിയായ ആൻബല്ലയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ നിങ്ങളുടെ സഹായം വേണം

തൃശ്ശൂർ: പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയിരുന്ന ആൻബല്ല എന്ന വിദ്യാർത്ഥിനിക്ക് സഹായാഭ്യർത്ഥനയുമായി കുടുംബം. ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായാണ് സഹായം തേടുന്നത്.

കുടുംബത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

​ഗുരുവായൂർ കോട്ടപ്പടിയിൽ പുത്തൂർ വിൻസൻ ആലീസ് ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ആൻബല്ല പി. വിൻസൻ. പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയിരുന്ന ആൻബല്ലയ്ക്ക് എസ്.എസ് എൽ സിയിൽ 97 ശതമാനവും, പ്ലസ് ടു 99 ശതമാനവും (സയൻസ് ​ഗ്രൂപ്പ്) കരസ്ഥമാക്കിയിരുന്നു. ഇപ്പോൾ തൃശ്ശൂർ സെന്റ്. തോമസ് കോളേജിൽ B.S.C സ്റ്റാറ്റിസ്റ്റിക്സിൽ 3rd year വിദ്യാർത്ഥിനിയാണ്. ചെറുപ്പം മുതൽ തന്നെ ഒരു ഐ.എ.സ് ഓഫീസർ ആകണമെന്ന് ആ​ഗ്രഹിച്ചിരുന്ന അവൾ പാഠ്യേതര വിഷയങ്ങളിലും മുൻപന്തിയിലായിരുന്നു.

ജനുവരി മാസത്തിലാണ് ആൻബല്ലയ്ക്കും വീട്ടിലുള്ളവർക്കും കോവിഡ് വരുന്നത്. അതിനുശേഷം യാതൊരു ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. പക്ഷേ ജൂൺ മാസത്തോടെ ചെറിയ കിതപ്പ് തുടങ്ങി. തുടർന്ന് അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പല ടെസ്റ്റുകളും നടത്തിയെങ്കിലും കുറവ് ഉണ്ടായില്ല. ഉന്നത പരിശോധനയ്ക്കുവേണ്ടി ആലുവ രാജ​ഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴേയ്ക്കും ആൻബല്ലയുടെ ആരോ​ഗ്യസ്ഥിതി മോശമായി. I.C.U വിലും തുടർന്ന് വെന്റിലേറ്ററിലേക്കും മാറ്റി. പിന്നീട് ECMO ട്രീറ്റ്മെന്റ് നടത്തിതുടങ്ങി. 5 ലക്ഷം കെട്ടിവെച്ച് ഓരോ ദിവസവും 1 ലക്ഷം രൂപ ചിലവ് വരുന്ന ചികിത്സയാണിത്.

ഒന്നരയാഴ്ചയ്ക്കുശേഷം രാജ​ഗിരി ആശുപത്രിയിൽ നിന്ന് തുടർ ചികിത്സയ്ക്ക് ചെന്നൈ അപ്പോളോ ആശുപത്രിയിലേയ്ക്ക് കൊണ്ടുവന്നു. അപ്പോഴേയ്ക്കും ചികിത്സാ തുക 30 ലക്ഷം കടന്നു. അപ്പോളോ ആശുപത്രിയിലേയ്ക്ക് 8 ലക്ഷം ചിലവഴിച്ച് എയർ ആംബുലൻസിൽ ആയിരുന്നു കൊണ്ടുപോയത്. അവിടേയും ഇപ്പോൾ ഓരോ ദിവസവും രണ്ട് ലക്ഷത്തോളം ചിലവ് വരുന്ന ഇക്മോ ചികിത്സ തുടർന്നുകൊണ്ടിരിക്കുന്നു. ശ്വാസകോശം മാറ്റിവെയ്ക്കുന്നത് മാത്രമാണ് ആൻബല്ലയെ ജീവിതത്തിലേയ്ക്ക് തിരികെകൊണ്ടുവരാനുള്ള ഏക ആശ്രയം എന്നാണ് ഇപ്പോൾ വിദ​​​ഗ്ദ്ധ ഡോക്ടർമാർ പറയുന്നത്.

കോവിഡാനന്തര രോ​ഗം എന്നുതന്നെയാണ് പൂർണ്ണമായിട്ടല്ലെങ്കിലും വിലയിരുത്തപ്പെടുന്നത്. ശ്വാസകോശം മാറ്റിവെയ്ക്കുന്നതിനും ചികിത്സയ്ക്കുമായി 1 കോടി 35 ലക്ഷം രൂപയോളം ചിലവ് വരും എന്നാണ് ഡോക്ടർമാരുടെ സംഘം അറിയിച്ചിട്ടുള്ളത്. ഇത്രയും വലിയ തുക ചിലവഴിയ്ക്കാൻ സാമ്പത്തികശേഷി അനുവദിക്കാത്ത ആൻബല്ലയുടെ അധ്യാപകരായ മാതാപിതാക്കൾ തങ്ങളുടെ പൊന്നുമകളെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിന് സുമനസ്സുകളുടെ പ്രാർത്ഥനയും അകമഴിഞ്ഞ സഹായ സഹകരണങ്ങളും അപേക്ഷിക്കുന്നു.
Google Pay :
Winson P K
7025100826
? NEFT / IMPS (Direct Account)

shortlink

Related Articles

Post Your Comments

Related Articles


Back to top button