Latest NewsNewsLife StyleFood & Cookery

ബ്രേക്ക്ഫാസ്റ്റിന് അരമണിക്കൂർ കൊണ്ട് തയ്യാറാക്കാം അപ്പം

സാധാരണയായി അപ്പം തയ്യാറാക്കാൻ ഒരു ദിവസം മുന്നേ ഒരുക്കങ്ങൾ തുടങ്ങണം. എന്നാൽ, ഈ അപ്പം തയ്യാറാക്കാൻ അരി കുതിർക്കണ്ട, അരക്കണ്ട, കപ്പി കാച്ചണ്ട, തേങ്ങ വേണ്ട. പൂ പോലെ മൃദുവായ അപ്പം ഞൊടിയിടയിൽ ചുട്ടെടുക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

വറുത്ത അരിപ്പൊടി – 2 കപ്പ്

ചോറ് – 1 കപ്പ്

വെള്ളം – 1 1/2 + 1 3/4കപ്പ്‌

യീസ്റ്റ് – 1 ടീസ്പൂണ്‍

പഞ്ചസാര – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

Read Also : വിഎഫ്പിസികെ: നേന്ത്രക്കായയ്ക്ക് പിന്നാലെ പൈനാപ്പിളും കയറ്റുമതിക്കൊരുങ്ങുന്നു

തയ്യാറാക്കുന്ന വിധം

ഒരു മിക്സി ജാറെടുത്ത് 2 കപ്പ് അരിപ്പൊടി, 1 കപ്പ് ചോറ് എന്നിവ ഇട്ടു കൊടുക്കുക. ഇതിലേക്ക് 1 ടീസ്പൂണ് യീസ്റ്റ്, 2 ടേബിള്‍സ്പൂണ്‍ പഞ്ചസാര, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അടിച്ചെടുക്കുക. ഇത് ഒരു വലിയ പാത്രത്തിലേക്ക് ഒഴിച്ച് അര മണിക്കൂർ പൊങ്ങാൻ വയ്ക്കുക. ശേഷം അപ്പം ചുട്ടെടുക്കാം. അരമണിക്കൂറിൽ അപ്പം തയ്യാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button