
കോഴിക്കോട്: ഭിന്നശേഷിക്കാരോട് സംസാരിക്കാന്‍ ആംഗ്യഭാഷ പരിശീലിച്ച് കോഴിക്കോട് സിറ്റി പോലീസ്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ പോലീസുകാര്‍ക്ക് ആംഗ്യഭാഷാ പരിശീലനം നല്‍കുന്നത്. ആദ്യ ഘട്ടത്തിൽ കുറച്ച് പോലീസുകാർക്ക് പരിശീലനം നൽകി തുടങ്ങും. പിന്നീട്, മുഴുവൻ പോലീസുകാർക്കും ആംഗ്യ ഭാഷാ പരിശീലനം നൽകാനാണ് തീരുമാനം. ഇതിനായി, ഓൺലൈൻ ക്ലാസ്സുകളും ഒരുക്കും.
സംസാരിക്കാൻ കഴിയാത്തവർ പോലീസ് സ്റ്റേഷനിലെത്തുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണാൻ വേണ്ടിയാണ് പോലീസുകാർക്ക് ആംഗ്യ ഭാഷാ പരിശീലനം നൽകാൻ തീരുമാനിച്ചത്. അവരുടെ കാര്യങ്ങൾ അവരുടെ തന്നെ ഭാഷയിൽ മനസ്സിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സിറ്റിയിലെ എല്ലാ സ്റ്റേഷനുകളിലെയും പോലീസുകാർക്ക് പരിശീലനം നൽകുകയാണ് ലക്ഷ്യം.
കോംപോസിറ്റ് റീജിയണൽ സെന്ററുമായി ചേർന്നാണ് പദ്ധതി. ഭിന്നശേഷിക്കാർക്ക് പദ്ധതി ഏറെ പ്രയോജനപ്പെടുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
Post Your Comments