KeralaLatest News

പരിസ്ഥിതി ലോലമേഖല നിർണയിച്ചു കൊണ്ടുള്ള 2019ലെ ഉത്തരവ് തിരുത്താൻ സർക്കാർ നീക്കം

തിരുവനന്തപുരം: പരിസ്ഥിതി ലോലമേഖല നിര്‍ണയിച്ചുകൊണ്ടുള്ള 2019ലെ ഉത്തരവ് സർക്കാർ തിരുത്തിയേക്കും. ഇന്നത്തെ മന്ത്രിസഭാ യോഗം വിഷയം പരിഗണിക്കുമെന്നാണ് സൂചന. ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോലമേഖലയില്‍നിന്ന് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. പഴയ ഉത്തരവ് തിരുത്താതെ സുപ്രീംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് വിലയിരുത്തല്‍. ഇതിനുള്ള നിയമോപദേശം സർക്കാരിന് ലഭിച്ചിട്ടുണ്ട്.

ഇത്തരത്തിൽ ഉള്ള ഒരു ഉത്തരവിറക്കിയതാണ് സർക്കാരിന് തിരിച്ചടിയായത്. സംരക്ഷിത മേഖലയ്ക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമാക്കണമെന്ന ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. വനാതിർത്തി പുനർ നിര്‍ണയിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഈ ആവശ്യമാണ് ഇപ്പോൾ സർക്കാരിന്റെ പരിഗണയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button