KeralaLatest NewsNewsIndia

ജി.എസ്.ടി: ‘കേന്ദ്രം എതിർത്താൽ നേരിടും’ – കേന്ദ്രത്തിനെതിരെ വീണ്ടും ധനമന്ത്രി ബാലഗോപാൽ

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി ഈടാക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്രം എതിർത്താൽ നേരിടുമെന്നും, സുപ്രീം കോടതി വിധി ഒരു പിടിവള്ളിയാണെന്നും അദ്ദേഹം പറഞ്ഞു. ചില്ലറയായി വിൽക്കുന്ന ഉത്പന്നങ്ങൾക്ക് 5 ശതമാനം ജി.എസ്.ടി ഈടാക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ജി.എസ്.ടി കൗൺസിലിൽ വിഷയം അവതരിപ്പിക്കുമെന്നും, കേന്ദ്രം ഇറക്കിയ വിശദീകരണ കുറിപ്പിൽ ആശയക്കുഴപ്പം ഉണ്ടെന്നും ധനമന്ത്രി ആരോപിച്ചു. ജി.എസ്.ടിയുമായി ബന്ധപ്പെട്ട വിവാദം ഉയർന്ന സാഹചര്യത്തിൽ പത്രസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

ചരക്ക് സേവന വകുപ്പ് പുനസംഘടിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. വകുപ്പിന് മൂന്ന് വിഭാഗങ്ങളാണുള്ളത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഘടനാ മാറ്റമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സേവന വിഭാഗം, ഓഡിറ്റ് വിഭാഗം, ഇന്റലിജന്‍സ് & എന്‍ഫോഴ്‌മെന്റ് വിഭാഗം എന്നിവയാണ് മൂന്ന് വിഭാഗങ്ങള്‍. വകുപ്പിനെ കൂടുതല്‍ സജീവമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ജി.എസ്.ടി നിരക്ക് കൂട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരക്ക് കൂട്ടരുതെന്ന് രേഖാമൂലം അറിയിച്ചതാണെന്നും, ആഡംബര വസ്തുക്കളുടെ നികുതി പുനസ്ഥാപിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടി സ്ലാബുകളിലെ മാറ്റം നിശ്ചയിച്ചത് കേരളത്തിലെ ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉൾപ്പെട്ട ഉപസമിതിയാണെന്ന് കേന്ദ്രം ആവർത്തിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button