ErnakulamNattuvarthaLatest NewsKeralaNews

ഹോ​സ്റ്റ​ലു​ക​ളി​ൽ മോ​ഷ​ണം നടത്തുന്ന മൂന്നം​ഗ സംഘം പിടിയിൽ

മ​ല​പ്പു​റം അ​രീ​ക്കോ​ട് ചാ​യോ​ട്ടി​ൽ ജ​ലാ​ലു​ദ്ദീ​ൻ (24), ഇ​ടു​ക്കി പീ​രി​മേ​ട് ശി​വ​ഭ​വ​നി​ൽ അ​ജ​യ് (22), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

ക​ള​മ​ശേ​രി: ഹോ​സ്റ്റ​ലു​ക​ളി​ൽ​ നി​ന്നും വാ​ട​ക​മു​റി​ക​ളി​ൽ ​നി​ന്നും മൊ​ബൈ​ൽ ഫോ​ൺ, ഡി​ജി​റ്റ​ൽ കാ​മ​റ, പ​ഴ്സ് തു​ട​ങ്ങി​യ​വ മോ​ഷ്ടി​ക്കു​ന്ന മൂന്നം​ഗ സംഘം പിടിയിൽ. മ​ല​പ്പു​റം അ​രീ​ക്കോ​ട് ചാ​യോ​ട്ടി​ൽ ജ​ലാ​ലു​ദ്ദീ​ൻ (24), ഇ​ടു​ക്കി പീ​രി​മേ​ട് ശി​വ​ഭ​വ​നി​ൽ അ​ജ​യ് (22), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പു​ല​ർ​ച്ചെ വാ​ഹ​ന​ത്തി​ൽ ക​റ​ങ്ങി​ ന​ട​ന്നാ​ണ് ഇവർ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാണ് പ്ര​തി​കളെന്ന് പൊലീസ് പറഞ്ഞു. ക​ഴി​ഞ്ഞ​ ദി​വ​സം ക​ള​മ​ശേ​രി​യി​ലെ ഒ​രു കെ​ട്ടി​ട​ത്തി​ൽ ക​യ​റി പ്ര​തി​ക​ൾ മൊ​ബൈ​ൽ മോ​ഷ്ടി​ച്ചി​രു​ന്നു. ഈ ​ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്യാ​ൻ ക​ഴി​യാ​തി​രു​ന്ന​താ​ണ് ഇ​വ​ർ കു​ടു​ങ്ങാ​ൻ കാരണമായത്.

Read Also : എമർജൻസി: വാജ്പേയിയായ് സ്ക്രീനിൽ പകർന്നാടുക ശ്രേയസ് താൽപഡെ

തോ​പ്പും​പ്പ​ടി ഭാ​ഗ​ത്തു​ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ, സ്വ​ർ​ണ​മാ​ല, 13,000 രൂ​പ എ​ന്നി​വ​യും കൂ​നം​തൈ​യി​ൽ ​നി​ന്ന് ബാ​ഗും കു​സാ​റ്റ് ഭാ​ഗ​ത്തു​നി​ന്ന് കാ​മ​റ​യും മോ​ഷ്ടി​ച്ച​താ​യി പ്ര​തി​ക​ൾ വെ​ളി​പ്പെ​ടു​ത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button