NewsMobile PhoneTechnology

ഷവോമി 12 ലൈറ്റ് സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു

6.55 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

വിപണി കീഴടക്കാൻ ഷവോമിയുടെ പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ഷവോമി 12 ലൈറ്റ് സ്മാർട്ട്ഫോണുകളാണ് വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിചയപ്പെടാം.

6.55 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2400×1080 പിക്സൽ റെസല്യൂഷനാണ് കാഴ്ചവയ്ക്കുന്നത്. ക്വാൽകം സ്നാപ്ഡ്രാഗൺ 778ജി പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 4,300 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്.

Also Read: ഒരു സ്ത്രീ അവള്‍ നേരിട്ട ലൈംഗിക കടന്നുകയറ്റങ്ങളെ കുറിച്ചു സംസാരിക്കുമ്പോള്‍ സമൂഹം അവളെ കല്ലെറിയും: കുറിപ്പ്

108 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 6 ജിബി പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് വിപണിയിലെത്തിയിരിക്കുന്നത്. ഏകദേശം 399 ഡോളറാണ് വിപണി വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button