Latest NewsNewsIndia

ഭര്‍ത്താവിനൊപ്പം ബീച്ചിലെത്തിയ യുവതിയെ കാണാതായി

രാത്രി 7നും 7.30നും ഇടയില്‍ കാലുകള്‍ കഴുകുന്നതിനായി യുവതി വെള്ളത്തിന് അടുത്തേക്ക് പോയിരുന്നുവെന്ന് ഭര്‍ത്താവ്

അമരാവതി : ആര്‍ആര്‍ ബീച്ചില്‍ ഉല്ലാസത്തിനെത്തിയ യുവതിയെ കാണാതായി . അവധി ആഘോഷിക്കാന്‍ ഭര്‍ത്താവിനൊപ്പം ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ബീച്ചില്‍ എത്തിയസായി പ്രിയ എന്ന യുവതിയെയാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെയാണ് സംഭവം നടന്നത്.

Read Also:‘തലയണയുമായും ബാച്ച്‌മേറ്റുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം’: സർക്കാർ മെഡിക്കൽ കോളേജിൽ റാഗിംഗ് ഭീകരത

കാലുകള്‍ കഴുകുന്നതിനായി യുവതി വെള്ളത്തിന് അടുത്തേക്ക് പോയിരുന്നു. ഇതിന് ശേഷമാണ് യുവതിയെ കാണാതയതെന്ന് ഭര്‍ത്താവ് പറയുന്നു. രാത്രി 7നും 7.30 നും ഇടയിലാണ് സംഭവം നടന്നതെന്നും, വെള്ളത്തിന് അരികിലേക്ക് പോയ യുവതിയെ കാണാതാവുകയായിരുന്നെന്നും. ഭര്‍ത്താവ് പറഞ്ഞതായി കേസ് അന്വേഷിക്കുന്ന ഇന്‍സ്പെക്ടര്‍ രാമറാവു കൊറഡ പറഞ്ഞു. ബീച്ചില്‍ നാവികസേനയുടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ ഞങ്ങള്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. യുവതിയെ കണ്ടെത്താനും രക്ഷപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button