
മൂവാറ്റുപുഴ: ബസിൽ കയറുന്നതിനിടെ യാത്രക്കാരെ ആക്രമിച്ച് മൊബൈൽ ഫോണ് മോഷ്ടിക്കുന്ന കേസിലെ പ്രതി പിടിയിൽ. കോട്ടയം മീനച്ചിൽ കുറവിലങ്ങാട് കാഞ്ഞിരംകുളം കോളനിയിൽ കളരിക്കൽ ജയൻ വാസു (47)വിനെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചാണ് മോഷണം ഇയാൾ നടത്തിയിരുന്നത്. പ്രതിയിൽ നിന്ന് കൊട്ടാരക്കര, കോട്ടയം, തിരുവല്ല എന്നീ ബസ് സ്റ്റാന്റാഡിൽ നിന്നു മോഷ്ടിച്ച അഞ്ച് മൊബൈൽ ഫോണുകൾ കണ്ടെടുത്തു. കോട്ടയം, തൃശൂർ ജില്ലകളിലെ നിരവധി മോഷണം, പിടിച്ചുപറി കേസിലെ പ്രതിയാണ് ജയനെന്ന് പൊലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments