ErnakulamNattuvarthaLatest NewsKeralaNews

സ്കൂ​ട്ട​ർ അ​പ​ക​ടം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ല​സ് ടു ​വി​ദ്യാ​ർത്ഥി മരിച്ചു

ദേ​ശാ​ഭി​മാ​നി തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ഡെ​സ്ക് ചീ​ഫ് സ​ബ് എ​ഡി​റ്റ​ർ കൂ​ത്താ​ട്ടു​കു​ളം മ​ണ്ണ​ത്തൂ​ർ ഇ​ല​വു​ങ്ക​ൽ ഏ​ലി​യാ​സ് തോ​മ​സി​ന്‍റെ മ​ക​ൻ രോ​ഹി​ത് ബി. ​ഏ​ലി​യാ​സ് (17) ആ​ണ് മ​രി​ച്ച​ത്

കൂ​ത്താ​ട്ടു​കു​ളം: സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു. ദേ​ശാ​ഭി​മാ​നി തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ഡെ​സ്ക് ചീ​ഫ് സ​ബ് എ​ഡി​റ്റ​ർ കൂ​ത്താ​ട്ടു​കു​ളം മ​ണ്ണ​ത്തൂ​ർ ഇ​ല​വു​ങ്ക​ൽ ഏ​ലി​യാ​സ് തോ​മ​സി​ന്‍റെ മ​ക​ൻ രോ​ഹി​ത് ബി. ​ഏ​ലി​യാ​സ് (17) ആ​ണ് മ​രി​ച്ച​ത്.

ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.45നാ​യി​രു​ന്നു മ​ര​ണം. ക​ഴി​ഞ്ഞ 20-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ണ്ണ​ത്തൂ​രി​ൽ​ നി​ന്ന് ആ​റൂ​ർ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് സു​ഹൃ​ത്തി​ന്‍റെ സ്കൂ​ട്ട​റി​ൽ പി​ന്നി​ലി​രു​ന്ന് യാ​ത്ര ചെ​യ്യുമ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

Read Also : വിറ്റാമിൻ ബി 12ന്റെ ലക്ഷണങ്ങളും, പരിഹാര മാർഗ്ഗങ്ങളും

മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ മ​ണ്ണ​ത്തൂ​രി​ലെ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. സം​സ്കാ​രം ഒ​ന്നി​ന് മൂ​വാ​റ്റു​പു​ഴ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. മാ​താ​വ്: ബി. ​ബി​ന്ദു​മോ​ൾ (അ​സി. പ്ര​ഫ​സ​ർ, മ​ല​യാ​ളം വി​ഭാ​ഗം, കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് കോ​ള​ജ്). വ​ഴി​ത്ത​ല സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്നു രോ​ഹി​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button