KeralaLatest NewsNews

കോട്ടൺ ഹിൽ സ്കൂളിലെ റാഗിങ്: വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട‍ർ ഇന്ന് റിപ്പോർട്ട് നൽകും

 

 

തിരുവനന്തപുരം: കോട്ടൺ ഹിൽ സ്കൂളിലെ റാഗിങ് പരാതിയിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട‍ർ ഇന്ന് റിപ്പോർട്ട് നൽകും. സാമൂഹിക മാധ്യമങ്ങളിൽ കണ്ട പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മൂന്ന് ദിവസത്തിനകം റിപ്പോ‍ർട്ട് നൽകാൻ നിര്‍ദ്ദേശിച്ചത്.

 

പോലീസിന് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും ഇത് വരെ നടപടി എടുത്തിട്ടില്ല. ആറ് ദിവസമായിട്ടും ആരോപണ വിധേയരായ വിദ്യാ‍ർത്ഥികളെ കണ്ടെത്താനോ ആക്രമിക്കപ്പെട്ട കുട്ടികൾക്ക് കൗൺസിലിങ് നൽകാനോ കഴി‌ഞ്ഞിട്ടില്ല. ഇതോടെ, സ്കൂളിന് മുന്നിൽ ഇന്നും രക്ഷിതാക്കളുടെ പ്രതിഷേധമുണ്ടാകും. കുറ്റക്കാരെ കണ്ടെത്തി നടപടി എടുത്തില്ലെങ്കിൽ ഹെഡ്മാസ്റ്ററെ സ്കൂൾ വിട്ട് പോകാൻ അനുവദിക്കില്ലെന്ന് രക്ഷിതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button