കൊട്ടാരക്കര: ആറ്റിൽ കുളിക്കാനിറങ്ങിയ മലയാളി മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. എഴുകോൺ അമ്പലത്തുംകാല പുത്തൻപുരയ്ക്കൽ ഡിവൈഎസ്പി (നർക്കാേട്ടിക്സ് കോട്ടയം) എം.എം. ജോസിന്റെയും ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥ ആലീസ് മാത്യുവിന്റെയും മകൻ ജോയലാണ് (20) തിരുനെൽവേലിയിൽ ആറ്റിൽ മുങ്ങി മരിച്ചത്.
Read Also : പത്തനംതിട്ടയിൽ നിന്ന് കാണാതായ രണ്ട് വിദ്യാർത്ഥികളെയും നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തി
ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. തിരുനെൽവേലി മെഡിക്കൽ കോളജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു ജോയൽ. കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിയ്ക്കവേ കയത്തിൽപ്പെട്ട് അപകടം സംഭവിച്ചതായിട്ടാണ് പ്രാഥമിക വിവരം.
സംസ്കാരം പിന്നീട് അമ്പലത്തുംകാല സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. സഹോദരൻ: ജോയ്സ്.
Post Your Comments