Latest NewsKerala

കോട്ടൺഹിൽസ് സ്‌കൂളിലെ ഹെഡ്‌മാസ്റ്റർ ചാരായക്കടത്ത് കേസിലെ പ്രതിയെന്ന് ആരോപണം: മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ സിപിഎംനേതാവ്

തിരുവനന്തപുരം: കോട്ടൺഹിൽ സ്‌കൂളിനെതിരെ റാഗിങ്ങ് ആരോപണം ഉയരുന്നതിനിടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ നേരെ നടത്തിക്കൊണ്ടു പോകേണ്ടവർ സ്കൂളിന്റെ പതനത്തിന് കാരണക്കാർ ആവുന്നുവെന്ന് ചൂണ്ടിക്കാട്ടി രക്ഷകർത്താക്കൾ. അതിനായി അവർ നിരത്തുന്ന തെളിവുകൾ ഇങ്ങനെ, കോട്ടൺഹിൽ സ്‌കൂളിലെ ഹെഡ്‌മാസ്റ്റർ ചാരായക്കടത്ത് കേസിലെ പ്രതിയാണ്. സ്‌കൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ ആണെങ്കിൽ ആ സ്ഥാനത്തിന് അർഹതയില്ലാത്ത ആളും.

അതായത് സ്‌കൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർമാനായ പാളയം ഏരിയാ കമ്മറ്റി അംഗം ആർ പ്രദീപിന്റെ മക്കളാരും കോട്ടൺഹിൽ സ്‌കൂളിൽ പഠിക്കുന്നില്ല. കുട്ടികൾ പഠിക്കുന്നില്ലെങ്കിൽ രക്ഷകർത്താക്കൾക്ക് സ്‌കൂൾ മാനേജ്മെന്റ് കമ്മറ്റിയിൽ തുടരാനാകില്ല. അങ്ങനെ പഠിക്കാത്ത കുട്ടിയുടെ പേരിലാണ് സ്‌കൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ താനാണെന്ന തരത്തിൽ പ്രദീപ് നടക്കുന്നത്. ഇത് ആൾമാറാട്ടിന് സമമാണ്. അങ്ങനെ ഹെഡ്‌മാസ്റ്റർക്കൊപ്പം സ്‌കൂളിനെ നേരെ നടത്തേണ്ട ആളും യഥാർത്ഥത്തിൽ അവിടെ ഇല്ല. ഇതാണ് കോട്ടൺഹിൽ സ്‌കൂളിലെ പ്രശ്നങ്ങൾക്ക് കാരണം.

read also: ചെറിയ പെൺകുട്ടികളെ ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിക്കും, കഞ്ചാവ് ബീഡി ബാഗിൽ: കോട്ടൺഹിൽസ് സ്‌കൂളിനെതിരെ രക്ഷകർത്താക്കൾ

പോരാത്തതിന് മന്ത്രി വി ശിവൻകുട്ടിയുടെ വിശ്വസ്തനാണ് സിപിഎം നേതാവ് പ്രദീപ്.. അങ്ങനെ രാഷ്ട്രീയ ബോധമുള്ള നേതാവാണ് കുട്ടികളുടെ പേര് പരസ്യപ്പെടുത്തുന്നത്. പ്രായപൂർത്തിയായ കുട്ടി പ്രതിയായാലും ഇരയായാലും നിയമം അവർക്ക് സംരക്ഷണം നൽകുന്നുണ്ട്. ഇതാണ് സ്‌കൂൾ കമ്മറ്റിലിയെ പ്രധാനി അട്ടിമറിച്ചത്. ഈ സാഹചര്യത്തിൽ അടിയന്തരമായി ഇയാളെ മാറ്റണമെന്ന ആവശ്യം ശക്തമാണ്.

കേരളത്തിലെ ഏറ്റവും പ്രശസ്തമായ സർക്കാർ സ്‌കൂളാണ് കോട്ടൺഹിൽ. അത് തകരരുതെന്ന ആഗ്രഹത്തോടെയാണ് മാധ്യമങ്ങൾ വാർത്തകൾ നൽകുന്നത്. ഇവിടെയാണ് ചില പരാതിക്കാരുടെ പേരുകൾ പുറത്തു പറഞ്ഞ് സിപിഎം പ്രാദേശിക നേതാവ് തന്നെ അവരെ അക്രമികൾക്ക് പരിചയപ്പെടുത്തി നൽകുന്നത്. എന്നാൽ പൊതു പ്രവർത്തകർക്കും സ്‌കൂൾ മാനേജ്മെന്റ് കമ്മറ്റിയിൽ അംഗങ്ങളാകാമെന്ന വാദവും ചിലർ ഉയർത്തുന്നുണ്ട്. എന്നാൽ മകൾ മുമ്പ് അവിടെ പഠിച്ചിരുന്നു.

അങ്ങനെയാണ് പ്രദീപ് മാനേജ്മെന്റ് കമ്മറ്റിയിൽ എത്തുന്നത്. നിലവിൽ മകൾ അവിടെ പഠിക്കാത്ത സാഹചര്യത്തിൽ ചുമതലയിൽ നിന്ന് ഒഴിയേണ്ടതുമാണ്. ഇത് കോട്ടൺഹില്ലിൽ സംഭവിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇതിന് കാരണം ഹെഡ്‌മാസ്റ്ററും മറ്റും കേസുകളിൽ പ്രതിയായതു കൊണ്ടു മാത്രമാണെന്നാണ് ഉയരുന്ന ആരോപണം.സ്‌കൂൾ മാനേജ്മെന്റ് കമ്മറ്റിയെ രാഷ്ട്രീയ പാർട്ടിയും അദ്ധ്യാപകരെ രാഷ്ട്രീയ സംഘടനയെ നിയന്ത്രിക്കുന്നതുമാണ് കോട്ടൺഹില്ലിലെ എല്ലാ പ്രശ്നത്തിനും കാരണമെന്നും രക്ഷിതാക്കൾ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button