ടി20 ക്രിക്കറ്റില്‍ ഫ്രാന്‍സിന്‍റെ മക്കെയോണിന് ചരിത്രനേട്ടം

പാരീസ്: ടി20 ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഫ്രാന്‍സിന്‍റെ യുവതാരം ഗുസ്താവ് മക്കെയോണ്‍. 2024ലെ ടി20 ലോകകപ്പിനുള്ള യൂറോപ്പിലെ പ്രദേശിക യോഗ്യതാ ടൂര്‍ണമെന്‍റില്‍ സ്വിറ്റ്സ‌ര്‍ലന്‍ഡിനെതിരെ സെഞ്ചുറി നേടിയ മക്കെയോണ്‍ ടി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി.

സ്വിറ്റ്സര്‍ലന്‍ഡിനെതിരെ 61 പന്തില്‍ 109 റണ്‍സടിച്ചാണ് 18കാരനായ മക്കെയോണ്‍ ചരിത്രം തിരുത്തിയത്. 2019ല്‍ അഫ്ഗാനിസ്ഥാന്‍റെ ഹസ്രത്തുള്ള സാസായ് 20 വയസും 337 ദിവസവും പ്രായമുള്ളപ്പോള്‍ നേടിയ സെഞ്ചുറിയുടെ റെക്കോര്‍ഡാണ് മക്കെയോണ്‍ തകര്‍ത്തത്. അയര്‍ലന്‍ഡിനെതിരെ സാസായ് 62 പന്തില്‍ 162 റണ്‍സടിച്ചാണ് റെക്കോര്‍ഡിട്ടത്.

Read Also:- മാനസിക പിരിമുറുക്കം കുറയ്ക്കാൻ!

ടൂര്‍ണമെന്‍റില്‍ മികച്ച ഫോമിലുള്ള മക്കെയോണ്‍ ഞായറാഴ്ച ചെക്ക് റിപ്പബ്ലിക്കിനെതിരെ നടന്ന മത്സരത്തില്‍ 54 പന്തില്‍ 76 റണ്‍സടിച്ചിരുന്നു. മക്കെയോണ്‍ ചരിത്രനേട്ടം സ്വന്തമാക്കിയെങ്കിലും അവസാന പന്തുവരെ ആവേശം നീണ്ട മത്സരത്തില്‍ ഫ്രാന്‍സ് തോറ്റു. ആദ്യം ബാറ്റ് ചെയ്ത ഫ്രാന്‍സ് മക്കെയോണിന്‍റെ സെഞ്ചുറി മികവിൽ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു.

Share
Leave a Comment