Latest NewsKerala

യുവ സംവിധായകൻ ജെ. ഫ്രാൻസിസ് അന്തരിച്ചു

കൊച്ചി: സിനിമ സംവിധായകൻ ജെ. ഫ്രാൻസിസ് (52) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. പെരുമ്പടപ്പ് ചമ്പാടി ഹൗസിൽ പരേതനായ ജോസ്‌ലിന്റേയും മേരിയുടേയും മകനാണ്. പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയ വളപ്പിൽ ഇന്ന് രാവിലെ 11 മുതൽ മൃതദേഹം പൊതുദർശനത്തിനു വെക്കും.

ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടത്തുമെന്നു ബന്ധുക്കൾ അറിയിച്ചു. ‌ഭാര്യ: ഷീബ ഫ്രാൻസിസ്. മകൻ: സാവിയോ ഫ്രാൻസിസ്. പൂത്തുമ്പിയും പൂവാലൻമാരും, മസനഗുഡി മന്നാഡിയാർ സ്പീക്കിങ് എന്നീ സിനിമകളുടെ സംവിധാനം ജെ. ഫ്രാൻസിസ് ആയിരുന്നു. സിനിമയെ കൂടാതെ സീരിയൽ, പരസ്യ ചിത്രങ്ങളും ജെ. ഫ്രാൻസിസ് സംവിധാനം ചെയ്തിട്ടുണ്ട്.

‘ഇങ്ങനെയൊക്കെ നടന്നാ മതിയാ?’ എന്ന സീരിയലിന്റെ സംവിധാനം ജെ.ഫ്രാൻസിസ് ആയിരുന്നു. 2017ൽ ‘ഇൻ ദി നെയിം ഓഫ് കുമ്പളങ്ങി’ എന്ന ചലച്ചിത്രം കൂടി സംവിധാനം ചെയ്‌തു.

shortlink

Post Your Comments


Back to top button