KeralaLatest NewsNews

ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത: ഭാര്യ സ്വയം മുറിവേല്‍പ്പിക്കാറുണ്ടെന്ന് ഭര്‍ത്താവ്

യുവതിയുടെ മുഖത്ത് പാട് കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരമറിയിച്ചത്

കൊല്ലം: ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ജോനകപ്പുറം ചന്ദനഴികം പുരയിടത്തില്‍ അബ്ദുള്‍ ബാരിയുടെ ഭാര്യ ആമിന (22) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു യുവതിയുടെ മരണം.

Read Also: ലക്ഷ്മിയുടെ നഷ്ടത്തിന്റെ വേദന എന്റെ പട്ടടയിലെ ചാരത്തിനുപോലും ഉണ്ടാകും: മകളെക്കുറിച്ച് വേദനയോടെ സുരേഷ് ഗോപി

അഞ്ച് മണിയോടെയാണ് ആമിനയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും മരിച്ചിരുന്നു. യുവതിയുടെ മുഖത്ത് പാട് കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരമറിയിച്ചത്.

തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു. ശ്വാസംമുട്ടലും മറ്റ് അസ്വസ്ഥതകളുമുണ്ടായിരുന്ന ആമിന വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നതായി അബ്ദുള്‍ ബാരി പൊലീസിനോട് പറഞ്ഞു. ആമിന സ്വയം മുറിവേല്‍പ്പിക്കാറുണ്ടായിരുന്നു. ശ്വാസ തടസമുണ്ടാകുമ്പോള്‍ കൃത്രിമശ്വാസോച്ഛാസം നല്‍കിയാണ് സാധാരണ നിലയിലേക്ക് കൊണ്ടുവരാറെന്നും യുവാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button